പാകിസ്ഥാൻ ടെസ്റ്റ് ലെഗ് സ്പിന്നർ (Pakistan Test leg-spinner)യാസിർ ഷായ്ക്കെതിരെ (Yasir Shah)പൊലീസ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചുവെന്നാണ് താരത്തിനെതിരെയുള്ള കേസ്. ലാഹോറിലെ ഷാലിമാർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പാക് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാസിറിന്റെ സുഹൃത്തിനെതിരെ പെൺകുട്ടി നൽകിയ പരാതിയിലാണ് കേസ്. യാസിറിന്റെ സുഹൃത്തായ ഫർഹാൻ എന്നയാൾ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയെന്നും ബലാത്സംഗത്തിനിരയാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
ഫർഹാനെ സഹായിച്ചത് യാസിർ ഷാ ആണെന്നും സംഭവം പുറത്തു പറഞ്ഞാൽ വീഡിയോ പുറത്തു വിടുമെന്ന് ഫർഹാൻ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. സുഹൃത്തിനെ കുറിച്ച് യാസിർ ഷായോട് പറഞ്ഞ് സഹായം അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം പരിഹസിക്കുകയാണ് ചെയ്തത്. വിഷയം പുറത്തു പറഞ്ഞാൽ വീഡിയോ പുറത്തു വിടുമെന്ന് യാസിർ ഷാ ഭീഷണിപ്പെടുത്തി.
വാട്സ് ആപ്പിലൂടെയാണ് യാസിർ ഷായോട് സഹായം അഭ്യർത്ഥിച്ചത്. പൊലീസിൽ പരാതി നൽകിയപ്പോൾ യാസിർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഒരു ഫ്ലാറ്റ് നൽകാമെന്നും പതിനെട്ടു വർഷം മാസചെലവ് നോക്കാമെന്നുമാണ് ക്രിക്കറ്റ് താരം വാഗ്ദാനം ചെയ്തതെന്നാണ് പരാതി.
സുഹൃത്തിനെ യാസിർ സഹായിച്ചുവെന്നും ഇയാൾക്കൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.