ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ ആദ്യ പന്തില്‍ പുറത്തായ ലങ്കന്‍ നായകന് ദിമുത് കരുണ രത്നെയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ലോകകപ്പ് ചരിത്രത്തില്‍ മത്സരത്തിലെ ഒന്നാം പന്തില്‍ പുറത്താകുന്ന നാലാം താരമായാണ് കരുണരത്നെ മാറിയത്. ഈ ലോകകപ്പിലും നേരത്തെ സമാനമായ പുറത്താകല്‍ ഉണ്ടായിരുന്നു. വിന്‍ഡീസിനെതിരേ ന്യൂസീലന്‍ഡിന്റെ മാര്ട്ടിന് ഗുപ്ടിലാണ് ഈ ലോകകപ്പില്‍ ഒന്നാം പന്തില്‍ പുറത്തായ ആദ്യ താരം.
2003ലെ ലോകകപ്പിലാണ് മത്സരത്തിലെ ആദ്യ പന്തില്‍ ഒരു താരം പുറത്താകുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഹന്നന്‍ സര്‍ക്കാരാണ് ഈ രീതിയില്‍ ആദ്യമായി കളം വിടുന്നത്. പിന്നീട് 2011ല്‍ നാഗ്പുരില്‍ കാനഡയ്ക്കെതിരേ സിംബാബ്വെയുടെ ബ്രണ്ടന്‍ ടെയ്ലറും ആദ്യ പന്തില്‍ പുറത്തായിരുന്നു.
Also Read: 'ഓറഞ്ചും നീലയും തന്നെ' ഒടുവില്‍ ഇന്ത്യയുടെ ആദ്യ എവേ ജേഴ്സി പുറത്തിറക്കി
അതേസമയം കരുണരത്നെയെ പുറത്താക്കിയ റബാഡയെ തേടിയും ഒരു റെക്കോര്‍ഡ് എത്തി. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറായാണ് റബാഡ മാറിയത്. ഷോണ്‍ പൊള്ളോക്കാണ് ഈ പട്ടികയിലെ ഒന്നാമന് പൊള്ളാക്ക് ഈ നേട്ടം മൂന്ന് തവണ ആവര്ത്തിച്ചിട്ടുണ്ടെന്നതും ചരിത്രമാണ്. ഓസീസിന്റെ ആദം ഗില്‍ക്രിസ്റ്റിനെ രണ്ടു തവണയും വിന്‍ഡീസിന്റെ ഫിലോ വാലസിനെ ഒരു തവണയുമാണ് പൊള്ളോക്ക് ആദ്യ പന്തില്‍ പുറത്താക്കിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.