'അത് നിങ്ങള്‍ തന്നെ വെച്ചോ' ലോകകപ്പിലെ നാണക്കേടിന്റെ റെക്കോര്‍ഡ് വീണ്ടും ഇന്ത്യക്കുമേല്‍ ചാര്‍ത്തി കിവീസ് ബൗളര്‍മാര്‍

ആദ്യ പത്ത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞത്

news18
Updated: July 10, 2019, 4:51 PM IST
'അത് നിങ്ങള്‍ തന്നെ വെച്ചോ' ലോകകപ്പിലെ നാണക്കേടിന്റെ റെക്കോര്‍ഡ് വീണ്ടും ഇന്ത്യക്കുമേല്‍ ചാര്‍ത്തി കിവീസ് ബൗളര്‍മാര്‍
new zealand
  • News18
  • Last Updated: July 10, 2019, 4:51 PM IST
  • Share this:
മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസിലന്‍ഡ് ലോകകപ്പ് സെമി പോരാട്ടത്തില്‍ കിവികള്‍ ബാറ്റുചെയ്തപ്പോള്‍ ഈ ലോകകപ്പിലെ ആദ്യ പവര്‍പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സ് നേടുന്ന ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ പേസര്‍മാര്‍ കിവികള്‍ക്ക് സമ്മാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ കിവീസ് ബൗളര്‍മാര്‍ തങ്ങളുടെ ബാറ്റ്‌സ്മാന്മാരുടെ തലയില്‍ നിന്നും ആദ്യ പവര്‍പ്ലേയില്‍ കുറഞ്ഞ റണ്‍സെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് മായ്ച്ചുകളഞ്ഞിരിക്കുകയാണ്.

രോഹിത്തും വിരാടും രാഹുലും തുടക്കത്തിലെ വീണ മത്സരത്തില്‍ ആദ്യ പത്ത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞത്. ഇന്നലെ ആദ്യ പത്ത് ഓവറില്‍ 27 റണ്‍സായിരുന്നു ന്യൂസീലന്‍ഡ് എടുത്തത്. ഇതോടെ ഈ ലോകകപ്പില്‍ ആദ്യ പവര്‍പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സ് നേടിയ ടീമായാണ് ഇന്ത്യ മാറിയത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു മുന്‍പും ഈ റെക്കോര്‍ഡ് ഇന്ത്യയുടെ തലയില്‍ തന്നെയായിരുന്നു.

Also Read: നീഷാമിന്റെ വണ്ടര്‍ ക്യാച്ചില്‍ കാര്‍ത്തിക്കും പുറത്ത്; ഇന്ത്യക്ക് വന്‍ തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ലീഗ് മത്സരത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെടുത്ത ഇന്ത്യയുടെ പ്രകടനമായിരുന്നു കുറവ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമതുണ്ടായത്. സെമിയില്‍ ആദ്യം ബാറ്റുചെയ്തപ്പോള്‍ ന്യൂസീലന്‍ഡിന് വഴങ്ങേണ്ടിവന്ന നാണക്കേടിന്റെ റെക്കോര്‍ഡ് തിരിച്ച് ഇന്ത്യക്ക് മേല്‍ തന്നെ കിവികള്‍ ചാര്‍ത്തി തന്നിരിക്കുകയാണ്.

First published: July 10, 2019, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading