നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • COVID 19 | കളിയല്ല, സുരക്ഷക്കാണ് പ്രാധാന്യം: സൗരവ് ഗാംഗുലി

  COVID 19 | കളിയല്ല, സുരക്ഷക്കാണ് പ്രാധാന്യം: സൗരവ് ഗാംഗുലി

  IPL മത്സരങ്ങൾ നീട്ടിവയ്ക്കാൻ BCCIയിൽ ധാരണയായതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം

  sourav ganguly

  sourav ganguly

  • Share this:
   ഐപിഎൽ മത്സരങ്ങളെക്കാൾ പ്രാധാന്യം എല്ലാവരുടെയും സുരക്ഷക്കാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നീട്ടിവയ്ക്കാൻ ബിസിസിഐയിൽ ധാരണയായതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.

   'നിലവിൽ നീട്ടിവെച്ച സമയത്ത് തന്നെ ഉറച്ചുനിൽക്കുന്നു. ആദ്യത്തെ മുൻ‌ഗണന സുരക്ഷയാണ്, അതുകൊണ്ടാണ് ഐപിഎൽ മാറ്റിവച്ചത്', ഗാംഗുലി പറഞ്ഞു. സമയമാറ്റത്തിൽ ഐ‌പി‌എൽ ഫ്രാഞ്ചൈസികൾ‌ സന്തുഷ്ടരാണോയെന്ന ചോദ്യത്തിന് ആർക്കും മറ്റ് വഴികളില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
   BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]
   ഏപ്രിൽ 15 മുതൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനാണ് നിലവിൽ ധാരണ. ടൂർണമെന്റിന്റെ ഘടനയിലും മാറ്റമുണ്ടാകും. യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായി രണ്ടോ മൂന്നോ സ്ഥലത്തുവെച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. മാർച്ച് 29 മുതൽ മുംബൈയിൽ വെച്ച് മത്സരങ്ങൾ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
   First published:
   )}