ഗുവാഹാത്തി: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഗുവാഹത്തിയില്‍ നടക്കേണ്ട മത്സരമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഏഴ് മണിക്ക് നടക്കേണ്ടതായിരുന്നു മത്സരം. ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
Also Read- പുതുവർഷത്തിൽ വമ്പൻ തിരിച്ചുവരവ് നടത്തി ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദ് എഫ്.സിയെ 5-1ന് തകർത്തു
മഴ മാറി നിന്നെങ്കിലും പിച്ചിലും ഔട്ട് ഫീല്‍ഡിലും ഈര്‍പ്പം നിലനിന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. നേരത്തെ ടീം പ്രഖ്യാപിച്ചപ്പോള്‍ ജസ്പ്രീത് ബുംറയും ശിഖര്‍ ധവാനും ഇടംപിടിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും പുറത്തായി. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. വെള്ളിയാഴ്ച ഇൻഡോറിലാണ് അടുത്ത മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, India-Srilanka, T20s