• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോര്‍ഡ്സിന്റെ മണ്ണിൽ ആവേശമായ അഞ്ച് ഇന്ത്യക്കാർ

news18
Updated: August 9, 2018, 6:09 PM IST
ലോര്‍ഡ്സിന്റെ മണ്ണിൽ ആവേശമായ അഞ്ച് ഇന്ത്യക്കാർ
news18
Updated: August 9, 2018, 6:09 PM IST
ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തംപേരിലാക്കിയ താരമാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുല്‍ക്കർ. എന്നാൽ സച്ചിന് രാശിയല്ലാതിരുന്ന ഒരു സ്റ്റേഡിയമുണ്ട്. ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്സ്. ലോർഡ്സിന്റെ ഓണററി ബോർഡിൽ ഒരിക്കൽ പോലും സച്ചിന്റെ പേര് എഴുതിച്ചേർത്തിട്ടില്ല. സച്ചിനെ കൂടാതെ ഷെയ്ൻ വോൺ, ബ്രയാൻ ലാറ എന്നിവരെയും ലോർഡ്സ് ഒരിക്കൽ പോലും പിന്തുണച്ചിട്ടില്ല.

എന്നാൽ ലോർഡ്സിന്റെ മണ്ണിൽ ഇന്ത്യൻ അഭിമാനം ഉയർത്തിയ അഞ്ച് താരങ്ങളുണ്ട്.


Loading...

1. മുഹമ്മദ് നിസാർ

1932ൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലീഷ് പടയെ വിറപ്പിച്ച താരമാണ് മുഹമ്മദ് നിസാർ. ദുർബലരായ ഇന്ത്യയെ നിസാരമായി കണ്ട ഇംഗ്ലണ്ടിനെ 21കാരനായിരുന്ന നിസാർ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. ഓപ്പണർ പേഴ്സി ഹോംസ്, ഹെർബർട്ട് സറ്റ്ക്ളിഫെ എന്നിവരുടെ വിക്കറ്റുകൾ നിസാർ ആദ്യം തന്നെ വീഴ്ത്തി. 11/2ന് പ്രതിരോധത്തിലായ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകൾ കൂടി നിസാർ വീഴ്ത്തി. ആ മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും 26 ഓവറിൽ 93 റൺസ് വഴങ്ങി നിസാർ നേടിയ അഞ്ച് വിക്കറ്റ് ഇന്നും ലോർഡിസിൽ ഇന്ത്യയുടെ അഭിമാനമാണ്.



2.വിനു മങ്കാദ്

1952ലെ പരമ്പരയിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് വിനു മങ്കാദ് ലോർഡ്സിൽ ഇന്ത്യൻ അഭിമാനം ഉയർത്തിയത്. ലോർഡ്സിലെ ബാറ്റിംഗിനും ബൗളിംഗിനും പ്രത്യേകമായുണ്ടായിരുന്ന ഓണേഴ്സ് ബോർഡുകളിൽ രണ്ടിലും ഓൾ റൗണ്ടറായിരുന്ന വിനു മങ്കാദിന്റെ പേര് കുറിക്കപ്പെട്ടിട്ടുണ്ട്. പരമ്പരയിലെ ആദ്യ ഇന്നിംഗ്സിൽ 196 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തതോടെയാണ് ബൗളിംഗ് ഓണേഴ്സ് ബോർഡിൽ അദ്ദേഹത്തിന്റെ പേര് ചേർക്കപ്പെട്ടത്. അതേമത്സരത്തിൽ ഇന്ത്യയ്ക്കായി ഇന്നിംഗ് ഓപ്പൺ ചെയ്ത അദ്ദേഹം രണ്ടാം ഇന്നിംഗ്സിൽ 184 റൺസ് എടുത്ത് ഇന്നിംഗ്സ് തോൽവിയിൽ നിന്ന് ഇന്ത്യയെ കരകയറ്റി. ഇതോടെ ബാറ്റിംഗ് ഓണേഴ്സ് ബോർഡിലും വിനു മങ്കാദിന്റെ പേര് കുറിക്കപ്പെട്ടു.



3. ചേതൻ ശർമ

ലോഡ്സിൽ ഇന്ത്യയുടെ ആദ്യ വിജയത്തിന് ചുക്കാൻപിടിച്ച താരമാണ് ചേതൻ ശർമ. 1986ലായിരുന്നു ഇത്. ഡേവിഡ് ഗോവർ, മൈക്ക് ഗാറ്റിംഗ്, അലൻ ലാമ്പ് എന്നിവരെ പുറത്താക്കിയ ശർമ ഇംഗ്ലണ്ട് സ്കോർ 94/4 എന്നനിലയിലാക്കി. ഗ്രഹാം ഗൂച്ചിനെയും പോൾ ഡൗൺടണിനെയും പുറത്താക്കി ഇന്ത്യയൻ വിജയം അനായാസമാക്കുകയായിരുന്നു.



4.എംഎസ് ധോനി

2007ൽ തന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനത്തിൽ തന്നെ ധോനി ലോഡ്സിൽ താരമായി. ഇംഗ്ലണ്ടിന്റെ വിജയം തടഞ്ഞ് മത്സരം സമിലയിലാക്കിയത് ധോനിയായിരുന്നു. കൂടെയുള്ളവർ പുറത്താകുമ്പോഴും 76 റണ്‍സ് നേടി ധോനി നടത്തിയ ചെറുത്തു നിൽപ്പാണ് ഇംഗ്ലണ്ടിന്റെ വിജയത്തെ തടഞ്ഞത്. വെളിച്ചക്കുറവും മഴയും കാരണം നേരത്തെ കളി നിർത്തുമ്പോൾ 282/9 എന്ന നിലയിലായിരുന്നു ഇന്ത്യയുടെ സ്കോർ. വിജയത്തിനൊപ്പമുള്ള സമനിലയായിരുന്നു ഇന്ത്യയ്ക്ക് മത്സരം.


5. ഇഷാന്ത് ശർമ

1986ലെ ആദ്യ വിജയത്തിനു ശേഷം 2014ലാണ് ലോർഡ്സിന്റെ മണ്ണിൽ ഇന്ത്യ ഒരു വിജയം സ്വന്തമാക്കുന്നത്. രണ്ടാം വിജയത്തിൽ ഇന്ത്യയ്ക്ക് നിര്‍ണായകമായത് ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമയുടെ പ്രകടനം തന്നെയാണ്. ഇഷാന്തിന്റെ മികവിൽ 95 റൺസിന്റെ വിജയമാണ് ഇന്ത്യയ അന്ന് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ 319 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 72/4 എന്ന നിലയിലായിരുന്നു. ജോറൂട്ട്- മോയീൻ അലി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കും എന്ന ഘട്ടത്തിലെത്തിയപ്പോൾ ധോനി വീണ്ടും ഇഷാന്തിനെ പന്തേൽപ്പിച്ചു. ക്രീസിൽ ഉറച്ചു നിന്ന അലിയെ ബൗൺസറിലൂടെ പുറത്താക്കി ശക്തമായ കൂട്ടുകെട്ട് പൊളിച്ച ഇഷാന്ത് തുടർന്ന് നടത്തിയത് ബൗൺസർ ആക്രമണം തന്നെയാണ്. എട്ടുപന്തുകൾക്കിടെ മൂന്നു വിക്കറ്റാണ് വീണത്. അതോടെ ഇംഗ്ലണ്ട് തറപറ്റി. 74 റൺസ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് ഇഷാന്ത് സ്വന്തമാക്കിയത്.
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍