നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'എന്തോന്നടെ ഇത്' ഓസീസ് വിന്‍ഡീസ് പോരാട്ടത്തില്‍ പിഴവുകള്‍ തുടര്‍ക്കഥയാക്കി അംപയര്‍മാര്‍; തെറ്റിയത് 5 തവണ

  'എന്തോന്നടെ ഇത്' ഓസീസ് വിന്‍ഡീസ് പോരാട്ടത്തില്‍ പിഴവുകള്‍ തുടര്‍ക്കഥയാക്കി അംപയര്‍മാര്‍; തെറ്റിയത് 5 തവണ

  മൂന്നാം ഓവറില്‍ തുടങ്ങിയ പിഴവ് അവസാനിച്ചത് 36 ാം ഓവറിലാണ്

  worst umpiring

  worst umpiring

  • News18
  • Last Updated :
  • Share this:
   നോട്ടിങ്ഹാം: ഇന്നലെ നടന്ന വിന്‍ഡീസ് ഓസ്‌ട്രേലിയ ലോകകപ്പ് മത്സരത്തില്‍ താരങ്ങളെക്കാള്‍ ശ്രദ്ധ നേടിയത് അംപയര്‍മാരുടെ പ്രകടനങ്ങളായിരുന്നു കളിയുടെ രണ്ടാം പകുതിയില്‍ അഞ്ച് തവണയാണ് അംപയര്‍മാര്‍ക്ക് പിഴച്ചത്. മത്സരം നിയന്ത്രിച്ചിരുന്നത് ന്യൂസിലന്‍ഡുകാരന്‍ ക്രിസ്റ്റഫര്‍ ഗഫാനിയും ലങ്കക്കാരന്‍ രുചിര പല്ലിയാഗുരുഗെയും ചേര്‍ന്നാണ്.

   എന്നാല്‍ വിന്‍ഡീസ് ഇന്നിങ്‌സില്‍ ഇവരെക്കാള്‍ പണിയെടുത്തത് മൂന്നാം അംപയറാണ്. അതിന് കാരണക്കാരും ഈ രണ്ടുപേര്‍ തന്നെ. വിന്‍ഡീസിന്റെ തോല്‍വിയ്ക്ക് തന്നെ കാരണമായ പിഴവുകളായിരുന്നു അംപയര്‍മാര്‍ വരുത്തിയത്. മൂന്നാം ഓവറില്‍ തുടങ്ങിയ പിഴവ് അവസാനിച്ചത് 36 ാം ഓവറിലാണ്.

   Also Read: ഓസ്ട്രേലിയ പൊരുതി നേടി ; വിൻഡീസ് പൊരുതി വീണു

   മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാംപന്തിലാണ് ഗെയിലിന് നേരെ സ്റ്റാര്‍ക്കിന്റെ ആദ്യ അപ്പീല്‍ വരുന്നത്. കീപ്പര്‍ ക്യാച്ചിനായിരുന്നു സ്റ്റാര്‍ക്ക് അപ്പീല്‍ ചെയ്തത്. അംപയര്‍ ഗഫാനി മറ്റൊന്നും ആലോചിക്കാതെ വിക്കറ്റ് വിളിക്കുകയും ചെയ്തു. എന്നാല്‍ ഗെയില്‍ തീരുമാനം പുനപരിശോധിച്ചപ്പോള്‍ ഗഫാനിയ്ക്ക് പിഴച്ചെന്ന് വ്യക്തമായി.

   തൊട്ടടുത്ത പന്തില്‍ എല്‍ബി സ്റ്റാര്‍ക്ക് എല്‍ബി അപ്പീല്‍ ചെയ്തപ്പോള്‍ ഗഫാനി വീണ്ടും വിരലുയര്‍ത്തി, ആത്മവിശ്വാസത്തോടെ വീണ്ടും ഗെയില്‍. റിവ്യു നല്‍കിയപ്പോള്‍ നാലുസ്റ്റംപുണ്ടായാലും
   ഔട്ടാവില്ലെന്ന് റീപ്ലേയില്‍ വ്യക്തമായി. അന്തിമതീരുമാനം വന്നപ്പോള്‍ ഇരുകൈകളും തോളോട് ചേര്‍ത്ത് ഗഫാനിയുടെ തിരുത്തും.

   Dont Miss: 'ആ ഗ്ലൗസ് ഇവിടെ വേണ്ട' ധോണിയുടെ ഗ്ലൗസിലെ സൈനിക ചിഹ്നം ഒഴിവാക്കണമെന്ന് ഐസിസി

   അഞ്ചാം ഓവറിലെ അഞ്ചാംപന്തിലും ഗെയിലിന് അതേവിധി. സ്റ്റാര്‍ക്കിന്റെ തന്നെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ഗെയില്‍ ഔട്ടാകുന്നത്. എന്നാല്‍ യഥാര്‍ത്ഥ കഥ ഇതിനു മുന്നേയായിരുന്നു നന്നത്. ഇതിന് തൊട്ടുമുന്‍പത്തെ പന്ത് നോബോളായിരുന്നു. ബൗളര്‍ പന്തെറിയുന്നത് നോക്കാന്‍ 'മറന്ന' ഗഫാനി ഇത് കണ്ടിരുന്നില്ല. കണ്ടിരുന്നെങ്കില്‍ അടുത്ത പന്ത് ഫ്രീഹിറ്റ് ലഭിക്കുമായിരുന്നു. അപ്പീലിന് വരെ പോകാതെ ഗെയിലിന് ബാറ്റിങ്ങ് തുടരാമായിരുന്നു.   ഇനി ഊഴം പല്ലിയാഗുരുഗെയുടേതാണ്. ഇര ജാസന്‍ ഹോള്‍ഡറും. 30 ഓവറിലെ അവസാനപന്തില്‍ മാക്‌സ്‌വെല്ലിന് വിക്കറ്റനുവദിച്ചു അമ്പയര്‍. ടിവി അമ്പയര്‍ പുനപരിശോധിച്ചപ്പോള്‍ ആ തീരുമാനവും തെറ്റ്. 36ാം ഓവറില്‍ പിഴവ് പല്ലിയാഗുരുഗെ ആവര്‍ത്തിക്കുകയും ചെയ്തു. സാംപയെറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ഹോള്‍ഡര്‍ ഔട്ടാണെന്ന് അംപയര്‍ വിളിച്ചു. പുനപരിശോധനയില്‍ അതും പിഴവായിരുന്നെന്ന് വ്യക്തമായി. ഒരുപക്ഷേ തെറ്റായ തീരുമാനത്തില്‍ ഗെയില്‍ പുറത്ത് പോയില്ലിരുന്നെങ്കില്‍ വിന്‍ഡീസ് മത്സരം സ്വന്തമാക്കിയേനെ

   First published: