നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ബംഗ്ലാദേശിന് പിഴച്ചതെവിടെ?' ഓസീസ് ജയത്തിനു പിന്നിലെ അഞ്ച് കാരണങ്ങള്‍

  'ബംഗ്ലാദേശിന് പിഴച്ചതെവിടെ?' ഓസീസ് ജയത്തിനു പിന്നിലെ അഞ്ച് കാരണങ്ങള്‍

  വാര്‍ണര്‍ തുടങ്ങിയ വെടിക്കെട്ട മാക്‌സ്‌വെല്‍ ഏറ്റെടുക്കുകയായിരുന്നു

  australia bangladesh

  australia bangladesh

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ബൗളര്‍മാര്‍ ഫോമിലാവാത്തതാണ് ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് തിരിച്ചടിയായത്. ടോപ് ഓര്‍ഡറില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാകാതിരുന്നതും കടുവകള്‍ക്ക് വിനയായി. മത്സരത്തില്‍ നിര്‍ണായകമായ അഞ്ച് നിമിഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

   മോശം ബൗളിംഗ് - റണ്‍സ് വിട്ടുകൊടുത്ത് ബംഗ്ലാ ബൗളര്‍മാര്‍

   അവസാന 5 മത്സരങ്ങളില്‍ നാലിലും 300ന് മുകളിലുള്ള സ്‌കോറാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ വഴങ്ങിയത്. നാട്ടിലെ തിരിയുന്ന പിച്ചില്‍ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് കളി ജയിക്കുന്ന തന്ത്രം മറ്റിടങ്ങളില്‍ ഫലിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് മനസിലാക്കേണ്ടിയിരിക്കുന്നു.

   Also Read: മുഷ്ഫിക്കറിന്റെ സെഞ്ചുറി പാഴായി; ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് 48 റൺസ് വിജയം

   മികച്ച കൂട്ടുകെട്ടില്ല സെഞ്ച്വറി കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍

   മുന്‍നിരയില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ബംഗ്ലാദേശിനെ ഓസീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല. 381 പോലൊരു സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമാണ് 100 പിന്നിട്ടത്

   ടോസിലെ ഭാഗ്യം

   ഇത്തവണ ഫിഞ്ചിന് അനുകൂലമായിരുന്നു ടോസ്. ബാറ്റിങ്ങിന് അനുകൂല സാഹചര്യങ്ങളില്‍ ടോസ് കിട്ടിയ ആരോണ്‍ ഫിഞ്ചിന് രണ്ടാമതൊന്ന് ആലാചിക്കേണ്ടി വന്നില്ല. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷ കാത്തതോടെ ലോകകപ്പുകളില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറും ട്രെന്റ് ബ്രിഡ്ജില്‍ പിറന്നു

   മൂന്നാം പവര്‍പ്ലേ- റണ്‍സ് വാരിക്കൂട്ടി ഓസ്‌ട്രേലിയ

   40 മുതല്‍ 46 വരെയുള്ള 7 ഓവറില്‍ ഓസ്‌ട്രേലിയ അടിച്ചുകൂട്ടിയത് 109 റണ്‍സാണ്. വാര്‍ണര്‍ തുടങ്ങിയ വെടിക്കെട്ട മാക്‌സ്‌വെല്‍ ഏറ്റെടുക്കുകയായിരുന്നു.

   കൈവിട്ട ക്യാച്ച്- വാര്‍ണറുടെ ക്യാച്ച് കൈവിട്ട് സബീര്‍

   അഞ്ചാം ഓവറില്‍ വാര്‍ണറുടെ ക്യാച്ച് ബാക്ക്വേഡ് പോയിന്റില്‍ സബീര്‍ കയ്യിലൊതുക്കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ചിലപ്പോള്‍ വേറെ വഴിക്കായാനെ. അപ്പോള്‍ വാര്‍ണറുടെ സ്‌കോര്‍ 10 റണ്‍സ് മാത്രം. തുടക്കത്തില്‍ ടൈമിങ്ങ് കിട്ടാതെ വിഷമിച്ച വാര്‍ണര്‍ മടങ്ങിയത് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയുമായായിരുന്നു.

   First published:
   )}