• HOME
  • »
  • NEWS
  • »
  • sports
  • »
  • 'തലകുനിക്കാതെ നീലപ്പട' പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായ അഞ്ച് ഘടകങ്ങള്‍ ഇവ

'തലകുനിക്കാതെ നീലപ്പട' പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായ അഞ്ച് ഘടകങ്ങള്‍ ഇവ

മഴ രസംകൊല്ലിയായ മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ അയല്‍ക്കാരെ മുട്ടുകുത്തിച്ചത്

india pak

india pak

  • News18
  • Last Updated :
  • Share this:
    ഓള്‍ട്രാഫോഡ്: ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാന് മുന്നില്‍ തലകുനിച്ചിട്ടില്ലെന്ന ചരിത്രം ഇന്നലെയും ആവര്‍ത്തിക്കുകയായിരുന്നു വിരാട് കോഹ്‌ലിയും സംഘവും. മഴ രസംകൊല്ലിയായ മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ അയല്‍ക്കാരെ മുട്ടുകുത്തിച്ചത്. ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍മാരുടെയും ഓപ്പണിങ്ങ് ബൗളര്‍മാരുടെയും പ്രകടനമാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയത്.

    പതിവ് പോലെ മധ്യ മധ്യ ഓവറുകളിലെ സ്പിന്നര്‍മാരുടെ ബൗളങ്ങും നിര്‍ണായകമായി. ഇന്ത്യന്‍ ജയത്തിന് കാരണമായ 5 ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

    Also Read: ലോകകപ്പിലെ ഏഴാം മുഖാമുഖത്തിലും ഇന്ത്യ തന്നെ; ക്രിക്കറ്റ് ചരിത്രത്തില്‍ തീപാറിയ പോരാട്ടങ്ങളിലൂടെ

    1. ആദ്യ 10 ഓവറില്‍ വിക്കറ്റ് പോകാതെയും റണ്‍നിരക്ക് താഴാതെയുമുള്ള രാഹുല്‍ - രോഹിത് സഖ്യത്തിന്റെ ബാറ്റിങ്ങ്

    മുഹമ്മദ് അമീര്‍ - ഹസന്‍ അലി - വഹാബ് റിയാസ് കൂട്ടുകെട്ടിന്റെ ആദ്യ പത്തോവര്‍ വിക്കറ്റ് നഷ്ടമാകാതെയും എന്നാല്‍ റണ്‍ നിരക്ക് ഒരു പരിധിക്കപ്പുറം താഴാതെയും രാഹുല്‍ - രോഹിത് കൂട്ടുകെട്ട് കളിച്ചു. ആദ്യ മണിക്കൂറിനെ അതിജീവിച്ചതോടെ കൂടതല്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശാനും ഇന്ത്യന്‍ താരങ്ങള്‍ക്കായി.

    2. രോഹിതിനും ഹാര്‍ദിക്കിനുമൊപ്പമുള്ള കോഹ്‌ലിയുടെ ഇന്നിങ്ങ്‌സ് ടീം സ്‌കോര്‍ 330 കടക്കുമെന്ന് ഉറപ്പാക്കി

    136 ല്‍ വച്ച് കെല്‍ രാഹുലിനെ നഷ്ടമായപ്പോള്‍ എത്തിയ കോഹ്‌ലി ആദ്യം രോഹിതിനും പിന്നീട് ഹാര്‍ദിക്കിനുമൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 325 കടക്കുമെന്ന് ഉറപ്പാക്കി. ബാറ്റില്‍ പന്ത് കൊള്ളാതിരുന്നിട്ടും തിരിഞ്ഞു നടന്ന കോഹ്‌ലി അമ്പത് ഓവര്‍ വരെുണ്ടായങ്കില്‍ ടീം സ്‌കോര്‍ 350 കടന്നേനെ.

    3. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 54/0, പാകിസ്ഥാന്‍ 38/1

    ആദ് പത്തോവറില്‍ ഇന്ത്യ വിക്കറ്റ് പോകാതെ 54 ആയിരുന്നെങ്കില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റിന് 38 എന്ന നിലയിലായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യന്‍ പേസര്‍മാരെറിഞ്ഞ 36 ഫുള്‍ ലെങ്ത് പന്തുകളില്‍ വഴങ്ങിയത് 18 റണ്‍സ് മാത്രം. എന്നാല്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ പരാജയപ്പെട്ട പാക് പേസ് നിര കൂടുതലായി ആശ്രയിച്ചത് ഷോര്‍ട്ട് പിച്ച് പന്തുകളെയായിരുന്നു. ആദ്യം പത്തോവറിലെ 30 ഷോര്‍ട്ട് പിച്ച് പന്തുകളില്‍ നിന്ന് ഇന്ത്യ 35 റണ്‍സെടുത്തു.

    Dont Miss: 'മഴയ്ക്കും തടയാനായില്ല ഈ പടയോട്ടം' പാകിസ്ഥാനെ 89 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

    4 മധ്യ ഓവറുകളില്‍ ഇരട്ട പ്രഹരവുമായി കുല്‍ദീപ് യാദവ്

    ബാബര്‍ അസമും ഫഖര്‍ സമാനും കളിയുടെ നിയന്ത്രണം ഏഅറ്റെടുക്കുന്നുവെന്ന തോന്നിച്ചപ്പോള്‍ ഇരട്ട പ്രഹരവുമായി കുല്‍ദീപ്. ഒന്നിന് 117 എന്ന നിലയില്‍ നിന്ന് 5 ന് 129 എന്ന നിലയിലേക്ക് തകര്‍ന്നു. പാകിസ്ഥാന്‍.

    5 ചോരുന്ന കൈകളുമായി പാക് ഫീല്‍ഡര്‍മാര്‍

    ഫീല്‍ഡിലെ പാകിസ്ഥാന്റെ ചോരുന്ന കൈകളും ഇന്ത്യക്ക് തുണയായി. 40 പിന്നിടുന്നതിന് മുമ്പ് രണ്ട് തവണയാണ് രോഹിത് റണ്‍ഔട്ടാകുന്നതില്‍ നിന്ന് രക്ഷപെട്ടത്

    First published: