• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

അധികാരം കൈയ്യാളിയ കായികതാരങ്ങൾ


Updated: July 27, 2018, 4:50 PM IST
അധികാരം കൈയ്യാളിയ കായികതാരങ്ങൾ

Updated: July 27, 2018, 4:50 PM IST
ഇമ്രാൻ ഖാൻ പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയാകാൻപോകുന്ന വാർത്ത ഏറ്റവുമധികം ആവേശത്തോടെ ഏറ്റെടുത്തത് കായികലോകമാണ്. ഒരുകാലത്ത് പന്തുകൊണ്ടും ബാറ്റുകൊണ്ടും പാക് ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച ഓൾ റൌണ്ടറായിരുന്നു ഇമ്രാൻ ഖാൻ. ഇപ്പോഴിതാ, അദ്ദേഹം ആ രാജ്യത്തിന്‍റെ ഭരണാധികാരിയാകാൻ പോകുന്നു. കായികജീവിതത്തിൽനിന്ന് രാഷ്ട്രീയത്തിലൂടെ അധികാരസ്ഥാനത്ത് എത്തുന്ന ആദ്യ ആളല്ല ഇമ്രാൻ ഖാൻ...

1. ഹർഷവർധൻ സിങ് റാഥോഡ്

അതിർത്തിയിൽ മാത്രമല്ല, ഷൂട്ടിങ് റേഞ്ചിലും ഉന്നംതെറ്റാതെ വെടിയുതിർക്കാനാകുമെന്ന് തെളിയിച്ച പട്ടാളക്കാരൻ. 2004-ലെ ഏഥൻസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ സമ്മാനിച്ചതോടെയാണ് രാജ്യവർധൻ സിങ് റാഥോഡ് ശ്രദ്ധേയനാകുന്നത്. 2013ൽ കേണൽ റാങ്കിലിരിക്കെ സൈന്യത്തിൽനിന്ന് വിരമിച്ച റാഥോഡ് തൊട്ടടുത്ത വർഷം ജയ്പുർ റൂറൽ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. നരേന്ദ്ര മോദി മന്ത്രിസഭയിൽ വാർത്താവിനിമയ വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു. ഇപ്പോൾ യുവജനക്ഷേമം, കായികം, വാർത്താ വിനിമയ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്.
Loading...
2. ജോർജ് വിയ

ലൈബിരിയൻ ഫുട്ബോളിലെ സൂപ്പർ താരമായിരുന്നു ജോർജ് വിയ. 1995ൽ ഫിഫ ലോക ഫുട്ബോളർ, ബാലൺ ഡി ഓർ എന്നീ പുരസ്ക്കാരങ്ങൾ നേടിയ ജോർജ് വിയ ഈ നേട്ടം കൈവരിക്കുന്ന ആഫ്രിക്കയിലെ ഏകതാരമാണ്. ചെൽസി, എ.സി മിലാൻ, പാരിസ് സെന്‍റ് ജെർമൻ തുടങ്ങിയ മുൻനിര ക്ലബുകളുടെ നെടുന്തൂണായിരുന്നു ഒരുകാലത്ത് വിയ. ബൂട്ടഴിച്ച ശേഷം അദ്ദേഹത്തിന്‍റെ അടുത്ത കിക്കോഫ് രാഷ്ട്രീയത്തിലായിരുന്നു. 2005ലും 2010ലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ 2017ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ അദ്ദേഹം ലൈബീരിയയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വികസനകാര്യങ്ങളിൽ ഉൾപ്പടെ ശ്രദ്ധേയ ഇടപെടൽ നടത്തിയ അദ്ദേഹം ഫുട്ബോളിലെന്ന പോലെ ഭരണകാര്യങ്ങളിലും തിളങ്ങുന്നു.

3. റൊമാരിയോ

ഫുട്ബോളിന്‍റെ ഭൂമികയായ ബ്രസീൽ ലോകത്തിന് സമ്മാനിച്ച മികച്ച കാൽപ്പന്തുകളിക്കാരനാണ് റൊമാരിയോ. ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച റൊമാരിയോ 1994ലെ ബ്രസീലിന്‍റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ്. ബ്രസീലിനുവേണ്ടി ഏറ്റവുമധികം ഗോൾ നേടിയ മൂന്നാമത്തെ താരമായാണ് അദ്ദേഹം കരിയർ അവസാനിപ്പിച്ചത്. ഇതിഹാസതാരങ്ങളായ പെലെയും റൊണാൾഡോയുമാണ് റൊമാരിയോയ്ക്ക് മുന്നിലുള്ളത്. പിന്നീട് നെയ്മർ, റൊമാരിയോയെ മറികടന്നിരുന്നു. വിരമിച്ചശേഷം രാഷ്ട്രീയത്തിലിറങ്ങിയ റൊമാരിയോ ഇപ്പോൾ ബ്രസീലിലെ സെനറ്ററാണ്. അടുത്തുനടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ റിയോ ഡി ജനീറോയിലെ ഗവർണർ സ്ഥാനത്തേക്ക് മൽസരിക്കാൻ ഒരുങ്ങുകയാണ് റൊമാരിയോ

4. ഗാരി കാസ്പറോവ്

ചെസിൽ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങലിൽ ഒരാളാണ് ഗാരി കാസ്പറോവ്. 1985ൽ തുടങ്ങിയ കരിയർ 2005ൽ അവസാനിപ്പിക്കുമ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലും എഴുത്തിലുമാണ് പിന്നീട് ചെക്ക് പറയാൻ തുടങ്ങിയത്. വ്ലാഡിമിർ പുട്ടിനെതിരായ രാഷ്ട്രീയ മുന്നേറ്റമായ ദ അദർ റഷ്യയുടെ ഭാഗമായാണ് കാസ്പറോവ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ക്രൊയേഷ്യൻ പൌരത്വമുള്ള കാസ്പറോവ് അമേരിക്കയിലാണ് താമസം.

5. അർജുന രണതുംഗെ

ഇമ്രാൻഖാനെ പോലെ സ്വന്തം രാജ്യത്തെ ലോകകിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ശ്രീലങ്കൻ ക്രിക്കറ്റർ അർജുന രണതുംഗെ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ആദ്യ ലോകകപ്പിലായിരുന്നു രണതുംഗെയുടെ നേതൃത്വത്തിൽ സിംഹളപ്പട ചരിത്രമെഴുതിയത്. ക്രിക്കറ്റിൽനിന്ന് വിരമിച്ച രണതുംഗെ വൈകാതെ രാഷ്ട്രീയത്തിൽ ഇറങ്ങി. രണതുംഗെയുടെ നേതൃമികവിനുള്ള അംഗീകാരമായി മന്ത്രിസ്ഥാനം ലഭിച്ചു. ടൂറിസം, തുറമുഖം വകുപ്പുകൾ കൈകാര്യം ചെയ്ത രണതുംഗെ ഇപ്പോൾ റനിൽ വിക്രമസിംഗെ മന്ത്രിസഭയിൽ പെട്രോളിയം വകുപ്പ് മന്ത്രിയാണ്.
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...