• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഴയും ഗോൾമഴയും; അഞ്ചടിച്ച് ബെൽജിയം പ്രീ ക്വാർട്ടറിൽ


Updated: June 23, 2018, 8:57 PM IST
മഴയും ഗോൾമഴയും; അഞ്ചടിച്ച് ബെൽജിയം പ്രീ ക്വാർട്ടറിൽ

Updated: June 23, 2018, 8:57 PM IST
മോസ്ക്കോ: ആക്രമണ ഫുട്ബോളിന്‍റെ എല്ലാ സൌന്ദര്യവും ദൃശ്യമായ കളിയിൽ ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ബെൽജിയം തകർത്തു. ഈ ജയത്തോടെ ഗ്രൂപ്പ് ജിയിൽനിന്ന് രണ്ടു ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പാക്കാൻ ബെൽജിയത്തിന് സാധിച്ചു. രണ്ടു കളിയും തോറ്റ ടുണീഷ്യ രണ്ടാം റൌണ്ടിലെത്താതെ പുറത്തായി. സൂപ്പർതാരങ്ങളായ റൊമേലു ലുക്കാക്കു, ഏദൻ ഹസാർഡ് എന്നിവർ ഇരട്ട ഗോളുകൾ നേടിയ കളിയിൽ മിഷി ബാത്ഷ്വായിയാണ് ബെൽജിയത്തിന്‍റെ പട്ടിക തികച്ചത്. ഡിലാൻ ബ്രോൺ, വാബി ഖാസ്രി എന്നിവരാണ് ടുണീഷ്യയുടെ മറുപടി ഗോളുകൾ നേടിയത്. ഇടവേളയ്ക്ക് പിരിയുമ്പോൾ 3-1ന് മുന്നിലായിരുന്നു ബെൽജിയം.
Loading...


സ്പാർട്ടക് സ്റ്റേഡിയത്തിൽ ഗോൾ മഴയായിരുന്നു. ടുണീഷ്യൻ വലയിൽ ഇരിപ്പത് അഞ്ച് ഗോളുകൾ ബെൽജിയം അടിച്ചു കയറ്റിയപ്പോൾ രണ്ടെണ്ണം ടുണീഷ്യയും തിരിച്ചു കൊടുത്തു. ആറാം മിനിറ്റിൽ ബെൽജിയം നായകൻ ഈഡൻ ഹസാർഡ് ആണ് ഗോൾ മഴക്ക് തുടക്കമിട്ടത്.



16-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു ബെൽജിയത്തിന്റെ ലീഡ് ഇരട്ടിയാക്കി. എന്നാൽ 18-ാം മിനിറ്റിൽ ഡിലൻ ബ്രോണിലൂടെ ഒരു ഗോൾ മടക്കി ടുണീഷ്യ വിട്ടുകൊടുക്കാനില്ലെന്ന് വ്യക്തമാക്കി.

പക്ഷേ ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ ലുക്കാക്കു അടുത്ത വെടിപൊട്ടിച്ചതോടെ ടുണീഷ്യൻ പ്രതീക്ഷകൾ മങ്ങി. ലുക്കാക്കുവിന്റെ ലോകകപ്പിലെ നാലാം ഗോൾ. ഗോൾ വേട്ടയിൽ ക്രിസ്റ്റ്യനോ റൊണാൾഡോക്കൊപ്പമെത്താനും അദ്ദേഹത്തിന് സാധിച്ചു.



രണ്ടാം പകുതി ആരംഭിച്ച് അധികമാകും മുൻപേ ഹസാർഡ് തന്റെ രണ്ടാമത്തെയും ബെൽജിയത്തിന്റെ നാലാമത്തെയും ഗോൾ കുറിച്ചു. 90-ാം മനിറ്റിൽ പകരക്കാരനായിറങ്ങിയ മിഷി ബാത്ഷ്വായ് ബെൽജിയത്തിന്റെ ഗോൾ പട്ടിക തികച്ചു. രണ്ടാം പകുതിയിൽ ഇഞ്ച്വറി ടൈമിന്റെ അവസാനം വഹ്ബി ഖസ്രി ടുണീഷ്യക്ക് ആശ്വാസമായി രണ്ടാം ഗോളും കണ്ടെത്തി.
First published: June 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍