നോട്ടിങ്ഹാം: ഇന്നലെ നടന്ന വിന്‍ഡീസ് ഓസ്ട്രേലിയ പോരാട്ടത്തില്‍ അവസാന നിമിഷം വരെ ആവേശം നിലനിന്നപ്പോള്‍ ആരു ജയിക്കുമെന്നത് പ്രവചനാതീതമായിരുന്നു. എന്നാല്‍ 15 റണ്‍സിന് വിന്‍ഡീസിനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ഓസീസ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയും ചെയ്തു.
വ്യക്തിഗത മികവുകളും പ്രകടനങ്ങളുമാണ് ഓസീസ്-വിന്‍ഡീസ് മത്സരം ആവേശകരമാക്കിയത്. മത്സരത്തില്‍ നിര്‍ണായകമായ അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. 80 റണ്‍സെടുക്കുമ്പോഴേക്കും ഓസ്ട്രേലിയ്ക്ക് നഷ്ടമായത് അഞ്ച് വിക്കറ്റുകളാണ്. ഇവിടെ നിന്ന് ടീമിനെ കരകയറ്റിയത് സ്റ്റീവ് സ്മിത്തിന്റെ 73 റണ്‍സ്.
2. സ്മിത്തിനെ പുറത്താക്കാന്‍ അതിര്ത്തിവരക്കരികെ കോട്രല്‍ ഓടിയെടുത്ത ക്യാച്ച് അവിശ്വസനീയമായിരുന്നു. ലോകകപ്പിലെ തന്നെ മികച്ച നിമിഷങ്ങളിലൊന്നായി ഇത് മാറി.
3. എട്ടാമനായി വന്ന് സെഞ്ച്വറിക്കരികെയെത്തിയ കോള്‍ട്ടര്‍നൈലിന്റെ ഉഗ്രന്‍ ബാറ്റിങ്ങ്. 60 പന്തില്‍ 92 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
4. രണ്ട് ഡിഎര്എസുകളെ അതിജീവിച്ച് ക്രിസ് ഗെയില്‍. മൂന്നാം ഡിആര്‍സില്‍ വിക്കറ്റാകുമ്പോള് തൊട്ടുമുന്‍പത്തെ പന്ത് നോബോളാണെന്ന് അംപയര്‍ കാണാതെ പോയത് വിന്‍ഡീസിന്റെ തോല്‍വിയ്ക്ക് പ്രധാന കാരണമായി.
Dont Miss: 'ആ ഗ്ലൗസ് ഇവിടെ വേണ്ട' ധോണിയുടെ ഗ്ലൗസിലെ സൈനിക ചിഹ്നം ഒഴിവാക്കണമെന്ന് ഐസിസി
5. നിര്‍ണായക സമയത്ത് റസലിനെ പുറത്താക്കാന്‍ പിന്നോട്ടോടി ഗ്ലെന്‍ മാക്സ്വെല്ലെടുത്ത മനോഹര ക്യാച്ച്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാംവിക്കറ്റായിരുന്നു ഇത്. ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് സ്റ്റാര്‍ക് സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket australia, ICC Cricket World Cup 2019, ICC World Cup 2019, Windies Cricket Team, World Cup 2019