ക്രിക്കറ്റ് 'ദൈവം' പാഡഴിച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം
ക്രിക്കറ്റ് 'ദൈവം' പാഡഴിച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം
Last Updated :
Share this:
മുംബൈ: സച്ചിന് ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 2013 നവംബര്‍ 16 നായിരുന്നു ഇതിഹാസ താരം അവസാന ടെസ്റ്റും കളിച്ച് പാഡഴിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അവസാന അന്താരാഷ്ട്ര മത്സരം. നവംബര്‍ 14 നു തുടങ്ങിയ മത്സരം 16 നായിരുന്നു അവസാനിച്ചത്.
ലോക ക്രിക്കറ്റിലെ തന്നെ ഒരു യുഗത്തിന്റെ അന്ത്യമായിരുന്നു സച്ചിന് ടെണ്ടുല്‍ക്കറുടെ വിരമിക്കലോടെ ക്രിക്കറ്റ് ലോകത്ത് സംഭവിച്ചത്. 1989 നവംബറില്‍ അരങ്ങേറ്റം കുറിച്ച ഒരു പതിനാറുകാരന്റെ 24 വര്‍ഷം നീണ്ട കരിയറിയന്റെ അന്ത്യം മാത്രമായിരുന്നില്ല അന്ന് വാങ്കഡെയില്‍ നടന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് നയിച്ച സച്ചിന് രാജ്യത്തിന്റെ കായിക രംഗത്തിന് തന്നെ അഭിമാനയിരുന്നു.
വിരമിച്ച് അഞ്ച് വര്‍ഷമാകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല, രാജ്യത്തെ മറ്റ് കായിക ഇനങ്ങള്‍ക്കും പ്രചോദനവും പ്രോത്സാഹനവുമായി സച്ചിനുണ്ട്. 100 സെഞ്ച്വറി, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം തുടങ്ങി പാഡഴിക്കും മുമ്പ് സച്ചിന് സ്വന്തമാക്കിയ നേട്ടങ്ങള്‍ ഏറെയാണ്.
1989 ല്‍ പാകിസ്താനെതിരെയായിരുന്നു ടെസ്റ്റിലും ഏകദിനത്തിലും സച്ചിന് അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ 200 മത്സരങ്ങളിലും ഏകദിനത്തില്‍ 463 മത്സരങ്ങളിലുമാണ് സച്ചിന് ഇന്ത്യക്കായി കളിക്കാനിറങ്ങിയത്. ഏക ടി 20 മത്സരം 2006 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.