'ആ തന്ത്രം എന്റേതല്ല' വിജയ് ശങ്കറിന് അവസാന ഓവര്‍ നല്‍കിയതിന് പിന്നില്‍ രോഹിതും ധോണിയുമെന്ന് വിരാട്
തന്റെ തീരുമാനം ശങ്കറിനെക്കൊണ്ട് 46 ാം ഓവര്‍ എറിയിക്കാനായിരുന്നു
news18
Updated: March 6, 2019, 2:55 PM IST

kohli shankar
- News18
- Last Updated: March 6, 2019, 2:55 PM IST
നാഗ്പൂര്‍: ഇന്ത്യ ഓസീസ് രണ്ടാം ഏകദിന മത്സരത്തില്‍ എട്ട് റണ്‍സിന്റെ തകര്‍പ്പന്‍ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഔള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ നിര്‍ണ്ണായക പ്രകടനമായിരുന്നു ഇന്ത്യയുടെ വിജയത്തിനു പിന്നില്‍. അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ വെറും 11 റണ്‍സ് മതിയെന്നിരിക്കെ പന്തെറിഞ്ഞ ശങ്കര്‍ രണ്ട് റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.
അവസാന ഓവറിലെ നിര്‍ണ്ണായക പ്രകടനത്തോടെ വിജയ് ശങ്കറിന് സൂപ്പര്‍ താര പരിവേഷം കൈവന്നിരിക്കുകയാണ്. അവസാന ഓവര്‍ താരത്തിനു നല്കിയ നായകന് കോഹ്ലിയെ പുകഴ്ത്തിയും മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ നിര്‍ണ്ണായക തീരുമാനത്തിനു പിന്നില്‍ താനല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്. Also Read: നാഗ്പൂരിലെ ആവേശപ്പോരാട്ടത്തിൽ എട്ട് റൺസിന് ഇന്ത്യയ്ക്ക് ജയം
മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയുടെയും ഉപനായകന്‍ രോഹിത് ശര്‍മ്മയുടെയും അഭിപ്രായം അനുസരിച്ചാണ് ശങ്കറിന് അവസാന ഓവര്‍ നല്‍കിയതെന്നും തന്റെ തീരുമാനം ശങ്കറിനെക്കൊണ്ട് 46 ാം ഓവര്‍ എറിയിക്കാനായിരുന്നു എന്നുമാണ് കോഹ്ലി പറയുന്നത്.
'വിജയ് ശങ്കറിന് 46 ാം ഓവര്‍ നല്‍കാനായിരുന്നു എന്റെ തീരുമാനം. പക്ഷേ ധോണിയും രോഹിതും ബൂംറയും ഷമിയും തുടര്‍ന്നാല്‍ മതിയെന്നും വിക്കറ്റ് ആവശ്യമാണെന്നും പറയുകയായിരുന്നു.' എല്ലാം കരുതിയത് പോലെ തന്നെ നടന്നെന്നും രോഹിതിനോടും ധോണിയോടും കൂടിയാലോചിക്കുന്നത് എല്ലായിപ്പോഴും സുഖമുള്ള കാര്യമാണെന്നും കോഹ്ലി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച ബൂംറയെയും കോഹ്ലി അഭിനന്ദിച്ചു.
അവസാന ഓവറിലെ നിര്‍ണ്ണായക പ്രകടനത്തോടെ വിജയ് ശങ്കറിന് സൂപ്പര്‍ താര പരിവേഷം കൈവന്നിരിക്കുകയാണ്. അവസാന ഓവര്‍ താരത്തിനു നല്കിയ നായകന് കോഹ്ലിയെ പുകഴ്ത്തിയും മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ നിര്‍ണ്ണായക തീരുമാനത്തിനു പിന്നില്‍ താനല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്.