മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനവുമായി പ്രമുഖ ഫുട്ബോൾ ക്ലാബായ എസി മിലാൻ. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എസി മിലാന് താരങ്ങള്‍ ഒപ്പിട്ട് പിണറായി എന്ന് എഴുതിയ ഒന്നാം നമ്പർ ജഴ്സിയാണ് നല്‍കിയത്. എസി മിലാന്റെ അധികൃതരാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ജഴ്സി സമ്മാനിച്ചത്.
കേരള എസി മിലാന് അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലക്കാന്‍ഡലയും ക്ലബിലെ മറ്റ് അംഗങ്ങളുമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്റെ സന്തോഷം മുഖ്യമന്ത്രി ക്ലബ് അധികൃതരെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.