നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birthday Messi ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍

  Happy Birthday Messi ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍

  Happy Birthday Messi ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ലാ ലിഗയും ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത മെസിക്ക് ഇന്നും കിട്ടാക്കനി ഫിഫ ലോകകപ്പാണ്

  Lionel Messi

  Lionel Messi

  • Share this:
   ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍. കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല. ഗോളടിച്ചും ഗോളടിപ്പിച്ചും അര്‍ജന്‍റൈന്‍ ഇതിഹാസം ബാഴ്‌സലോണ ക്ലബ്ബിന്‍റെ നെടുംതൂണായി തുടരുന്നു.

   എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളാണ് മെസി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വേട്ട ഇനിയും തുടരുകയാണ് ഈ അര്‍ജന്റീന താരം. 'ലയണല്‍ ആന്ദ്രെ മെസി' എന്നാണ് പൂര്‍ണ നാമം.

   1987 ജൂണ്‍ 24ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കിയത് ബാഴ്‌സലോണ എഫ് സിക്കൊപ്പമാണ്. പന്തുമായി അത്ഭുതം കാണിക്കുന്ന പതിമൂന്ന് വയസുകാരന്‍ ബാഴ്‌സലോണ അധികൃതരുടെ ശ്രദ്ധയാകര്‍ഷിച്ചു.
   You may also like:Covid 19 | ഏഴ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| വിയ്യൂർ സബ് ജയിലിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത പുലർത്താന്‍ നിർദേശം [NEWS] Expats Return| ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങൾ; നാടണയുന്നത് നാലായിരത്തിലേറെ പ്രവാസികൾ [NEWS]
   ആറ് ബലന്‍ ദ് ഓര്‍ പുരസ്‌കാരം, ആറ് തവണ ഫിഫയുടെ മികച്ച താരം, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍ കൂടുതല്‍ തവണ ഇടം നേടിയ താരം, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം.തുടങ്ങി മെസി സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ നിരവധിയാണ്.

   ഒപ്പം കളിച്ച ഇതിഹാസ താരങ്ങള്‍ ദൈവം എന്ന് വിശേഷിപ്പിക്കുന്നതിലേക്ക് ഉയര്‍ന്നിരിക്കുന്നു മെസി എന്ന വിസ്മയം. ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ലാ ലിഗയും ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത മെസിക്ക് ഇന്നും കിട്ടാക്കനി ഫിഫ ലോകകപ്പാണ്.
   Published by:user_49
   First published: