COVID 19| വൻതുകകൾ സംഭാവന ചെയ്ത് ഫുട്ബോൾ ഇതിഹാസങ്ങൾ; സഹായധനം പ്രഖ്യാപിച്ച് മറ്റൊരു താരം കൂടി

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, പരിശീലകനായ ഗ്വാര്‍ഡിയോള തുടങ്ങിവര്‍ വലിയ തുക സംഭാവന നൽകിയിരുന്നു

News18 Malayalam | news18-malayalam
Updated: April 5, 2020, 9:27 AM IST
COVID 19| വൻതുകകൾ സംഭാവന ചെയ്ത് ഫുട്ബോൾ ഇതിഹാസങ്ങൾ; സഹായധനം പ്രഖ്യാപിച്ച് മറ്റൊരു താരം കൂടി
xavi
  • Share this:
ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മുൻ ബാഴ്‌സലോണ ഇതിഹാസ താരം സാവിയും രംഗത്ത്. കോവിഡ് 19 ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു മില്യണ്‍ യൂറോ (ഏകദേശം 9 കോടി) നല്‍കാനാണ് സാവി തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, പരിശീലകനായ ഗ്വാര്‍ഡിയോള തുടങ്ങിവര്‍ വലിയ തുക സംഭാവനയുമായി എത്തിയിരുന്നു. ഇവരും ഏകദേശം 9 കോടിയോളം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ പല ക്ലബുകളും ഫുട്‌ബോള്‍ ടീമിലെ താരങ്ങളും സഹായവുമായി രംഗത്ത് വരുന്നുണ്ട്. ബാഴ്‌സലോണ അടക്കമുള്ള ക്ലബുകള്‍ സ്റ്റേഡിയങ്ങള്‍ അടക്കം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുന്നുണ്ട്.

You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]
യുവന്റസ്‌ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഏജന്റ്‌ ഹോർജെ മെൻഡെസും പോർച്ചുഗലിന്‌ സഹായം നൽകി. ലിസ്‌ബണിലെയും പോർടോയിലെയും ആശുപത്രികൾക്ക്‌ ചികിത്സാ ഉപകരണങ്ങൾ നൽകി. ഫെഡററും ഭാര്യ മിർകയും എട്ട്‌ കോടി രൂപയുടെ സാമ്പത്തിക സഹായമാണ്‌ സ്വിറ്റ്‌സർലൻഡിന്‌ നൽകിയത്‌.
First published: April 5, 2020, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading