ഫുട്ബോള്‍ ഗ്രൗണ്ടില്‍ പ്രതിരോധനിരയുടെ കരുത്തായി, കോവിഡിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാനാവാതെ കീഴടങ്ങി

1973 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം സംസ്ഥാനതലത്തില്‍ മികച്ച ഫുട്‌ബോള്‍ താരമായി. പി.എസ്.എം.ഒ കോളേജില്‍ ചേര്‍ന്ന ആദ്യവര്‍ഷം തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായി തിരഞ്ഞെടുക്കപ്പെട്ടു.

News18 Malayalam | news18
Updated: June 6, 2020, 7:21 PM IST
ഫുട്ബോള്‍ ഗ്രൗണ്ടില്‍ പ്രതിരോധനിരയുടെ കരുത്തായി, കോവിഡിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാനാവാതെ കീഴടങ്ങി
ഹംസക്കോയ ടീമിനൊപ്പം (ഫയൽ ചിത്രം)
  • News18
  • Last Updated: June 6, 2020, 7:21 PM IST
  • Share this:
കോഴിക്കോട്: മഹാരാഷ്ട്ര ഫുട്‌ബോളില്‍ മലയാളക്കരയുടെ സാന്നിധ്യമായി നിന്ന മികച്ച ഫുട്ബോളറായിരുന്നു കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലൂടെ കാല്‍പ്പന്ത് കളിയിലേക്കെത്തിയ ഹംസ പിന്നീട് പ്രമുഖ ഇന്ത്യന്‍ ക്ലബ്ബുകളിലും മഹാരാഷ്ട്രയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രൗണ്ടില്‍ പ്രതിരോധ നിരയുടെ കരുത്തായ കളിക്കാരന്‍ ഒടുവില്‍ കോവിഡിന് മുന്നില്‍ പ്രതിരോധം തീര്‍ക്കാനാവാതെ കീഴടങ്ങി.എഴുപതുകളിലെ പ്രതിഭ നിറഞ്ഞ ഫുട്‌ബോള്‍ യുഗത്തിന്റെ പ്രതിനിധിയായിരുന്നു ഇളയിടത്ത് ഹംസക്കോയ. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് വിദ്യാർത്ഥി ആയിരിക്കെ ഫുട്‌ബോളിലും കായികമത്സരങ്ങളിലും കമ്പം കയറി. ബി.എം.എം ഹൈസ്‌കൂളില്‍ പഠിക്കവെ തിരൂര്‍ വിദ്യാഭ്യാസ ജില്ലാ കായികമത്സരത്തില്‍ ലോങ്ജംമ്പില്‍ റെക്കോഡിട്ട് വ്യക്തിഗത ചാമ്പ്യനായി.

You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]

1973 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം സംസ്ഥാനതലത്തില്‍ മികച്ച ഫുട്‌ബോള്‍ താരമായി. പി.എസ്.എം.ഒ കോളേജില്‍ ചേര്‍ന്ന ആദ്യവര്‍ഷം തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രീഡിഗ്രിക്ക് ശേഷം മഹാരാഷ്ട്രയിലേക്ക് ചേക്കേറിയ ഹംസ രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളിലെല്ലാം പ്രതിരോധ നിരയുടെ കരുത്തായി. വെസ്റ്റേണ്‍ റെയില്‍വെ, യൂണിയന്‍ ബാങ്ക്, ടാറ്റാ ക്ലബ്, ഓര്‍കേ മില്‍സ് തുടങ്ങിയ ടീമുകളില്‍ മികച്ച പ്രകടനം. മഹാരാഷ്ട്ര സ്‌റ്റേറ്റ് ടീം താരവും സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു.ഹംസക്കോയയുടെ ഭാര്യയും മകനും കായിക രംഗത്തുണ്ട്. ഭാര്യ ലൈല കോയ മുംബൈ വോളിബോള്‍ ടീം താരമായിരുന്നു. മകന്‍ ലിഹാസ് കോയ മുംബൈ കസ്റ്റംസ് ടീം ഗോള്‍കീപ്പറാണ്.

നാട്ടില്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ രക്ഷാധികാരിയാണ് ഹംസക്കോയ. നിരവധി ടീമുകളുടെ പ്രതിരോധനിരയെ കാത്ത മികച്ച ഫുട്‌ബോള്‍ താരം ഒടുവില്‍ കോവിഡിന് മുന്നില്‍ കീഴടങ്ങി. പ്രിയതാരത്തിന്റെ മരണമുണ്ടാക്കിയ ആഘാതത്തിലാണ് സുഹൃത്തുക്കളടങ്ങിയ ഫുട്‌ബോള്‍ ലോകം.

First published: June 6, 2020, 7:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading