നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Jersey to CMDRF ആദ്യമണിഞ്ഞ ഇന്ത്യന്‍ ജേഴ്‌സി ലേലം ചെയ്ത് അനസ് എടത്തൊടിക; 1,55,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  Jersey to CMDRF ആദ്യമണിഞ്ഞ ഇന്ത്യന്‍ ജേഴ്‌സി ലേലം ചെയ്ത് അനസ് എടത്തൊടിക; 1,55,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ കേരളയുടെ ഭാഗമായി ആണ് അനസ് എടത്തൊടിക ജേഴ്സി ലേലത്തിന് വെച്ചത്

  football player anas

  football player anas

  • Share this:
  ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ ജേഴ്സി ലേലത്തിൽ പോയത് 1,55,555 രൂപക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ കേരളയുടെ ഭാഗമായി  ആണ് അനസ് എടത്തൊടിക തന്റെ ജേഴ്സി ലേലത്തിന് വെച്ചത്.

  കൊണ്ടോട്ടിയിലെ യുവ സംരംഭകരും കെഎൻപി എക്സ്പോർട്ട്  ഉടമകളും സഹോദരങ്ങളുമായ സുഫിയാൻ കാരിയും അഷ്ഫർ സാനുവും ആണ് ഇത്രയും തുക നൽകി ജേഴ്സി സ്വന്തമാക്കിയത്. സിപിഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന  ചടങ്ങിൽ  ‌ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ്‌ റിയാസ്, അനസ് എടത്തൊടിക എന്നിവർ ചേർന്ന് സുഫിയാൻ കാരിക്ക് ജേഴ്‌സി കൈമാറിക്കൊണ്ട് ലേലത്തുക ഏറ്റുവാങ്ങി.
  TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
  സിപിഎം കൊണ്ടോട്ടി ഏരിയ സെക്രട്ടറി എൻ പ്രമോദ് ദാസ്, ഡിവൈഎഫ്ഐ  ജില്ല സെക്രട്ടറി പി കെ ബഷീർ, പ്രസിഡന്റ്‌ കെ  ശ്യാംപ്രസാദ്‌, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി. ജിജി, ജില്ലാ വൈസ്പ്രസിഡന്റ് ഇ. സുർജിത്ത്, ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക്‌ സെക്രെട്ടറി ശ്രീജിത്ത്‌, പ്രസിഡന്റ്‌ എം,സലാഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


  First published:
  )}