ഫു​ട്‌​ബോ​ള്‍ താരം KV ഉസ്‌മാന്‍ അ​ന്ത​രി​ച്ചു; വിടവാങ്ങിയത് ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം

1973ല്‍ ​കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മി​ല്‍ സ്റ്റോ​പ്പ​ര്‍​ ബാ​ക്കാ​യി​രു​ന്നു ഉസ്മാൻ

News18 Malayalam | news18india
Updated: March 31, 2020, 10:32 AM IST
ഫു​ട്‌​ബോ​ള്‍ താരം KV ഉസ്‌മാന്‍ അ​ന്ത​രി​ച്ചു; വിടവാങ്ങിയത് ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം
kv usman
  • Share this:
കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ഫു​ട്‌​ബോ​ള്‍ താ​ര​മാ​യി​രു​ന്ന കെ.​വി.​ഉസ്‌മാന്‍ കോ​യ അ​ന്ത​രി​ച്ചു. കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി ടീം ​അം​ഗ​മാ​യി​രു​ന്നു. ഡെം​പോ ഉസ്‌മാന്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഉ​സ്മാ​ന്‍ ​കോ​യ 1973ല്‍ ​കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ ടീ​മി​ല്‍ സ്റ്റോ​പ്പ​ര്‍​ ബാ​ക്കാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് എ​വി​എം അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ് ഉസ്മാൻ ശ്രദ്ധേയനായത്. 1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. ഡെംപോ സ്‌പോര്‍ട് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാന്‍ എന്ന പേരും നേടിക്കൊടുത്തു.

You may also like:സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ് [NEWS]COVID 19| സെല്‍ഫി ആപ്പുമായി കര്‍ണാടക: നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം [NEWS]COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി [PHOTOS]
ടൈ​റ്റാ​നി​യം, പ്രി​മി​യ​ര്‍ ട​യേ​ഴ്‌​സ്, ഫാ​ക്‌ട് ടീ​മു​ക​ളി​ലും ഉസ്മാൻ ക​ളി​ച്ചി​ട്ടു​ണ്ട്. 1968ലാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി ക​ളി​ച്ച​ത്. കോവിഡ്- 19 നിയന്ത്രണങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച ഉ​സ്മാ​ന്‍​കോ​യ​യു​ടെ കബറടക്കം നടക്കും.
First published: March 31, 2020, 10:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading