• HOME
  • »
  • NEWS
  • »
  • sports
  • »
  • ഫുട്ബോൾ മത്സരത്തിന് പിന്നാലെ ഏറ്റുമുട്ടൽ; എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചു മുറിച്ച കളിക്കാരന് 5 വർഷത്തെ വിലക്ക്

ഫുട്ബോൾ മത്സരത്തിന് പിന്നാലെ ഏറ്റുമുട്ടൽ; എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചു മുറിച്ച കളിക്കാരന് 5 വർഷത്തെ വിലക്ക്

കിഴക്കൻ ഫ്രാൻസിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗിനിടെയാണ് സംഭവം.

Football

Football

  • Share this:
    ഫുട്ബോൾ മത്സരത്തിനു പിന്നാലെ കളിക്കളത്തിന് പുറത്ത് നടന്ന അടിപിടിയ്ക്കിടെ എതിരാളിയുടെ ജനനേന്ദ്രിയം കടിച്ചു പറിച്ച കളിക്കാരനെ 5 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

    കിഴക്കൻ ഫ്രാൻസിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ലീഗിനിടെയാണ് സംഭവം. 2019 നവംബര്‍ 17-ന് ടെര്‍വില്ലെയും സോയെട്രിച്ചും തമ്മില്‍ നടന്ന മത്സരത്തിനു ശേഷമാണ് അടിപിടിയുണ്ടായത്. മത്സരത്തിനിടെ ടീം അംഗങ്ങൾ തമ്മിൽ തർക്കുണ്ടായി. റഫറി ഇടപെട്ട് ഇത് വിലക്കുകയും മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

    മത്സരത്തിനു ശേഷം ഇരുവർ കാര്‍പാര്‍ക്കിംഗ് ഏരിയയിൽ ഇവർ വീണ്ടും ഏറ്റുമുട്ടി. ടെര്‍വില്ലെ താരങ്ങളിലൊരാള്‍ ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തു. ഇതിനിടെ സോയെട്രിച്ച് താരം ഇയാളുടെ ജനനേന്ദ്രിയം കടിച്ചുപറിക്കുകയായിരുന്നെന്ന് ലോറൈനിലെ ഒരു പ്രാദേശിക വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ താരത്ത ആറ് മാസത്തേക്കും സസ്പെൻഡ് ചെയ്തു.
    Published by:Aneesh Anirudhan
    First published: