Neymar | കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്; ഇൻസ്റ്റഗ്രാമിൽ പ്രതികരണവുമായി ഫുട്ബോൾ താരം നെയ്മർ

മൂന്നു കളിക്കാരും ആരോഗ്യ പ്രോട്ടോക്കോളിന് വിധേയരാണെന്നും ടീമിലെ ബാക്കി അംഗങ്ങളും സ്റ്റാഫുകളും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

News18 Malayalam | news18
Updated: September 3, 2020, 6:04 PM IST
Neymar  |  കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്; ഇൻസ്റ്റഗ്രാമിൽ പ്രതികരണവുമായി ഫുട്ബോൾ താരം നെയ്മർ
Neymer
  • News18
  • Last Updated: September 3, 2020, 6:04 PM IST
  • Share this:
കഴിഞ്ഞദിവസമാണ് ഫുട്ബോൾ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പി എസ് ജി താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞതിനു പിന്നാലെ ഇബിസയിലേക്ക് താരം സഹകളിക്കാരുമായി യാത്ര പോകുകയും ചെയ്തിരുന്നു.

നെയമ്റിന് കോവിഡ് ബാധിച്ചെന്ന് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നെങ്കിലും ക്ലബ് ആയ പി എസ് ജി അത് സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും പുറത്തു വിട്ടിരുന്നില്ല.

You may also like:ഇന്ത്യ തെറ്റുതിരുത്താൻ തയ്യാറാകണം; ആപ്പുകൾ നിരോധിച്ചതിനെതിരെ ചൈന [NEWS]DGP ആയതിന് പിന്നാലെ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി​ [NEWS] അനില്‍ അക്കര സാത്താന്‍റെ സന്തതിയെന്ന് ബേബി ജോണ്‍; സ്വന്തം മുഖം കണ്ണാടിയില്‍ നോക്കണമെന്ന് മറുപടി [NEWS]

അതേസമയം, വാർത്തകൾക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് നെയ്മർ. മകനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ കുറിച്ച നെയ്മർ, 'നിങ്ങളുടെ സന്ദേശങ്ങൾക്ക് നന്ദി,

ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു" എന്ന് കുറിച്ചു. ഇബിസയിലേക്കുള്ള യാത്രയിൽ താരത്തിന്റെ ഒമ്പതു വയസുള്ള മകനും 55 വയസുള്ള പിതാവും ഉണ്ടായിരുന്നതായും ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



നെയ്മർ, ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരെദെസ് എന്നിവർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് ലെക്വിപെ റിപ്പോർട്ട് ചെയ്തു. സ്പാനിഷ് ദ്വീപിലേക്കുള്ള യാത്രയിൽ ഇവരും ഉണ്ടായിരുന്നു.

അതേസമയം, മൂന്നു കളിക്കാരും ആരോഗ്യ പ്രോട്ടോക്കോളിന് വിധേയരാണെന്നും ടീമിലെ ബാക്കി അംഗങ്ങളും സ്റ്റാഫുകളും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.
Published by: Joys Joy
First published: September 3, 2020, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading