• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മടങ്ങുകയാണവർ; ഹൃദയം കൊണ്ട് പന്തു തട്ടിയവർ


Updated: June 26, 2018, 8:51 AM IST
മടങ്ങുകയാണവർ; ഹൃദയം കൊണ്ട് പന്തു തട്ടിയവർ

Updated: June 26, 2018, 8:51 AM IST
റഷ്യയിൽ വീണ മൊറോക്കക്കാരുടെ കണ്ണീർ പൊള്ളിക്കുന്നു. ഇങ്ങനൊരു പുറത്താകൽ അവർ അർഹിച്ചിരുന്നോ എന്ന് സംശയമുണ്ട്. എന്തൊരു മനോഹരമായ ഫുട്ബോളാണ് ആ സംഘം കാഴ്ച്ച വച്ചത്. സ്പെയിനിന്റെ കരുത്തിനേയും കളി മികവിനേയും ഒട്ടും കൂസാതെ രണ്ട് തവണ ലീഡെടുത്തു. കളി തോറ്റെങ്കിലും ഞങ്ങളിതാ ഇവിടെയുണ്ട് എന്ന് വിളിച്ച് പറഞ്ഞാണ് മൊറോക്കൻ ടീം റഷ്യ വിടുന്നത്.

സ്റ്റോപ്പേജ് ടൈമിലെ ട്വിസ്റ്റുകൾ ഇന്നലെയും കണ്ടു. സ്പെയിൻ സമനില പിടിച്ച ഗോൾ. പിന്നെ പോർച്ചുഗലിനെ തളച്ച ഇറാൻ നായകന്റെ പെനാൽറ്റി. രണ്ടും സംഭവിച്ചത് അവസാന മിനിറ്റുകളിൽ. സൗദിയോട് തോറ്റ് സലായും ഈജിപ്റ്റും മടങ്ങി. രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകളുമായി സലാ മടങ്ങുന്നത് 26 വർഷത്തെ രാജ്യത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ടാണ്. ഒരു മത്സരം ജയിച്ച ആഹ്ളാദത്തിൽ സൗദിക്ക് മടങ്ങാം. നല്ല ഫോമിലായിരുന്ന റഷ്യയെ ഉറുഗ്വെ മുക്കിക്കളഞ്ഞു. നിർണായക സമയത്ത് സുവാരസും സംഘവും മികവ് പുറത്തെടുത്തു.

 ലോകകപ്പ് യോഗ്യത തന്നെ വിശ്വ വിജയം പോലെ ആഘോഷിച്ച രാജ്യങ്ങൾ, നഷ്ടപ്പെടാൻ ഒന്നുമില്ലാതെ റഷ്യയിൽ വിമാനമിറങ്ങിയവർ,എതിരാളിയുടെ വലിപ്പം നോക്കാതെ ഹൃദയം കൊണ്ട് പന്തു തട്ടിയവർ, ആദ്യ റൗണ്ടിനപ്പുറം പോകാൻ കഴിയാതെ അവരൊക്കെ മടങ്ങുകയാണ്. അവർക്കൊപ്പം മടങ്ങാൻ മെസിയും സംഘവും ഉണ്ടാകുമോ? ലോകം ഉറ്റു നോക്കുന്നത് അതാണ്.സെന്റ് പീറ്റേഴ്സ്ബർഗിൽ നൈജീരിയക്കെതിരെ മിശിഹാ ഉയർത്തെഴുന്നേൽക്കുമോ?
First published: June 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626