മുംബൈ: രാജസ്ഥാന് റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ച രോഹിത് ശര്‍മ. ക്രീസില്‍ നിന്നിറങ്ങി കളിക്കവെ കീപ്പര്‍ സ്റ്റംപ് ചെയ്യാതിരിക്കാനായാണ് വൈഡായെത്തിയ പന്ത് താരം ചവിട്ടിയകറ്റിയത്.
മുംബൈ ഇന്ത്യന്‍സിന്റെ പത്താം ഓവറിലാണ് രോഹിത് ക്രിക്കറ്റ് കളത്തില്‍ ഫുടോബളും പുറത്തെടുത്തത്. ഗൗതം എറിഞ്ഞ പന്ത് നേരിടാനായി താരം ക്രീസ് വിട്ടിറങ്ങിയതോടെ ബൗളര്‍ പന്ത് ലെഗ്സൈഡില്‍ വൈഡായ എറിയുകയായിരുന്നു.
Also Read: പാക് ക്രിക്കറ്റ് ഇതിഹാസം ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ക്രിക്കറ്റ് ലോകം
ഇതോടെ താരം പന്ത് ചവിട്ടിയകറ്റുകയായിരുന്നു. എന്നാല്‍ നോണ്‍സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന ഡീ കോക്കിനോട് സിംഗിളിനായി ഓടേണ്ടതില്ലെന്നും രോഹിത് പറഞ്ഞു. 27 പന്തില്‍ 44 റണ്‍സായിരുന്നു രോഹിത് നേടിരുന്നത്. മത്സരത്തില്‍ 47 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് എടുത്തത്. മുംബൈക്കായി ഡീ കോക്ക് 81 റണ്‍സ് നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.