നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'വന്ന വഴി മറക്കാന്‍ പാടില്ലായിരുന്നു' ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ കിരീട നേട്ടം ഓര്‍മയില്ലെന്ന് രോഹിത്

    'വന്ന വഴി മറക്കാന്‍ പാടില്ലായിരുന്നു' ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ കിരീട നേട്ടം ഓര്‍മയില്ലെന്ന് രോഹിത്

    ഞാനത് മറന്നുപോയി. അതെ അഞ്ച് കിരീടമായി. ഇതില്‍ ഒന്ന് തെരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്

    rohit cartoon

    rohit cartoon

    • News18
    • Last Updated :
    • Share this:
      ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിനെ നാലാം തവണയും ഐപിഎല്‍ ചാമ്പ്യന്മാരാക്കിയതോടെ രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളായി. 2009 ല്‍ ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജേഴ്‌സില്‍ തുടങ്ങിയ കിരീട നേട്ടമാണ് മുംബൈയ്‌ക്കൊപ്പം 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ രോഹിത് ആവര്‍ത്തിച്ചത്. എന്നാല്‍ മത്സരശേഷം ഏറ്റവും പ്രിയപ്പെട്ട സീസണെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹൈദരാബാദിലെ വിജയം തനിക്ക് ഓര്‍മയില്ലെന്ന് രോഹിത് പറഞ്ഞത്.

      അഞ്ച് വിജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയെന്നും ഇതില്‍ ഏറ്റവും പ്രിയപ്പെട്ട ജയം ഏതാണെന്നുമായിരുന്നു താരത്തോടുള്ള ചോദ്യം. ഇതിനോട് പ്രതികരിക്കെവെയാണ് ഹൈദരാബാദിലെ കിരീടം താന്‍ മറന്നെന്ന് രോഹിത് വ്യക്തമാക്കിയത്. 'ഞാനത് മറന്നുപോയി. അതെ അഞ്ച് കിരീടമായി. ഇതില്‍ ഒന്ന് തെരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്' രോഹിത് പറഞ്ഞു.

      Also Read: 'അടുത്തത് നീ' ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഹര്‍ദിക്

      'ഐപിഎല്ലില്‍ വിജയക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ഞാന്‍ അതില്‍ ഒന്ന് തെരഞ്ഞെടുക്കില്ല. ഡെക്കാണൊപ്പമുള്ള ഒന്നും മുംബൈയ്‌ക്കൊപ്പമുള്ള നാലും പ്രധാനപ്പെട്ടത് തന്നെയാണ്.' രോഹിത് പറയുന്നു. എല്ലാ സീസണുകളിലും വിത്യസ്ത വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നതെന്ന പറഞ്ഞ മുംബൈ നായകന്‍ എല്ലാ താന്‍ ഓര്‍ത്തുവയ്ക്കുന്നതാണെന്നും വ്യക്തമാക്കി.

      ശ്രദ്ധുല്‍ താക്കൂറിനെ തനിക്ക് നന്നായി അറിയാമെന്നും അതുകൊണ്ടാണ് ലസിത് മലിംഗയെക്കൊണ്ട് വേഗം കുറഞ്ഞ പന്തെറിയിപ്പിച്ചതെന്നും രോഹിത് പറഞ്ഞു. അനുഭവസമ്പത്തുള്ള താരം തന്നെ വേണം എന്നുള്ളതിനാലാണ് ഹര്‍ദ്ദിക്കിന് നല്‍കാതെ മലിംഗയെക്കൊണ്ട് പന്തെറിയിച്ചതെന്നും രോഹിത് വ്യക്തമാക്കി.

      First published:
      )}