HOME /NEWS /Sports / ടി20 ടൂര്‍ണമെന്‍റിൽ അവസരം ലഭിച്ചില്ല; ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ടി20 ടൂര്‍ണമെന്‍റിൽ അവസരം ലഭിച്ചില്ല; ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Bangladesh

Bangladesh

കഴിഞ്ഞ ദിവസമാണ് താരത്തെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

  • Share this:

    ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശ് അണ്ടര്‍ 19 ദേശീയ ടീമിനായി കളിച്ചിട്ടുള്ള മുഹമ്മദ് സോസിബാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് താരത്തെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ സ്ഥാനമുണ്ടാകുമെന്ന് മുഹമ്മദ് സോസിബ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടീമുകളുടെ പട്ടിക പുറത്തു വന്നപ്പോള്‍ ഒരു ടീമിലും മുഹമ്മദിന് സ്ഥാനം ലഭിച്ചില്ല. ഇതില്‍ മനംനൊന്താണ് താരം സ്വയം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

    Also Read  നിധി കണ്ടെത്തുന്നതിനായി മക്കളെ ബലി നൽകാൻ ശ്രമം; സഹോദരന്മാർ പൊലീസ് പിടിയിൽ

    ഇതിന് ശേഷം മുഹമ്മദ് കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രി മുഹമ്മദ് മുറിയില്‍ കയറി വാതിലടച്ചു. പിറ്റേദിവസം മുറിയില്‍ നിന്ന് പുറത്ത് വരാത്തതിനെ തുടര്‍ന്ന് മുഹമ്മദിന്റെ പിതാവ് ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

    ബംഗ്ലാദേശിനായി അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിച്ച താരമാണ് മുഹമ്മദ് സോസിബ്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിലും താരം ഉള്‍പ്പെട്ടിരുന്നു.

    First published:

    Tags: Bangladesh, Bangladesh Cricket team, ബംഗ്ലാദേശ് ക്രിക്കറ്റ്