ആധുനിക ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ബാഴ്സിലോണയുടെ അർജൻ്റൈൻ താരമായ ലയണൽ മെസ്സി. മെസ്സിയുടെ കാലിൽ പന്ത് കിട്ടിയാൽ അദ്ദേഹം അതുമായി കുതിക്കുന്നത് കാണാൻ തന്നെ ഒരഴകാണ്. തൻ്റെ ഉയരക്കുറവിനെ മുതൽക്കൂട്ട് ആക്കി കാലിൽ പന്തുമായി മുന്നേറി താരം തൻ്റെ കരിയറിൽ കീഴടക്കിയ ഉയരങ്ങൾ എത്രയോ വലുതാണ്. അങ്ങനെ വലിയ ഉയരങ്ങൾ താണ്ടിയ ഈ ചെറിയ മനുഷ്യൻ ഇന്ന് ഫുട്ബോളിൻ്റെ പ്രതീകമാണ്. അതുകൊണ്ട് തന്നെ തൻ്റെ ചെറിയ ചലനം കൊണ്ട് പോലും മെസ്സി ആരാധകരിൽ ആവേശം സൃഷ്ടിക്കുന്നു. ഇന്നത്തെ തലമുറക്ക് മെസ്സി എന്ന് പറയുന്നത് ഒരാവേശം തന്നെയാണ്.
മെസ്സി തൻ്റെ കരിയറിലുടനീളം സ്വന്തമാക്കിയ നേട്ടങ്ങൾ അനവധിയാണ്. താരത്തിൻ്റെ നേട്ടങ്ങൾ അവിസ്മരണീയവും ഒപ്പം അവിശ്വസനീയവുമാണ് എന്ന് പറഞ്ഞാലും അത് അതിശയോക്തിയാവില്ല. തൻ്റെ കളിയിലൂടെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള താരം, തൻ്റെ കൂടെ കളിച്ചവരുടെയും എതിരാളികളുടേയും പരിശീലകൻമാരുടെയും എന്തിന് തന്നെ വിമർശിച്ചവരെ കൊണ്ട് പോലും കയ്യടിപ്പിച്ചിട്ടുണ്ട്.
Also Read-
ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ യുവന്‍റസിന് കടമ്പകളേറെ; സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പോരാട്ടം കടുപ്പംഇപ്പോഴിതാ മെസ്സിയുടെ മികവിനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്‌സിലോണ പരിശീലകനായ ഏർണെസ്റ്റോ വാൽവെർദെ. ഏഴിലധികം എതിരാളികളെ ഒറ്റക്ക് ഡ്രിബിൾ ചെയ്‌തു ഗോൾ നേടുന്ന ഒരു കളിക്കാരനെ പരിശീലിപ്പിച്ച കഥ തന്റെ പേരക്കുട്ടികളോട് പറയുമ്പോൾ അവരത് വിശ്വസിക്കാൻ സാധ്യതയില്ലെന്നാണ് മുൻ ബാഴ്‌സ പരിശീലകൻ്റെ അഭിപ്രായം. രണ്ടര വർഷം ബാഴ്‌സ പരിശീലകനായിരുന്ന വാൽവെർദെ മെസ്സിയുടെ അവിശ്വസനീയമായ കഴിവുകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.
രണ്ടു ലാ ലിഗയടക്കം നിരവധി കിരീടങ്ങൾ ബാഴ്‌സലോണക്ക് നേടിക്കൊടുത്തിട്ടുള്ള വാൽവെർദെ 2020 ജനുവരിയിലാണ് ടീമിൽ നിന്നും പുറത്താക്കപ്പെടുന്നത്. ആരാധകരുടെ സമ്മർദ്ദം മൂലമാണ് വാൽവെർദെയെ പുറത്താക്കാൻ ക്ലബ് അധികാരികൾ തീരുമാനമെടുക്കുന്നത്. വാൽവെർദെ ബാഴ്‌സ വിട്ട് പോകുമ്പോൾ ക്ലബ്ബ് ലീഗിൽ ഒന്നാം സ്ഥാനത്തും ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഒരു മത്സരം പോലും തോൽക്കാതെ നോക്ക്ഔട്ടിലും ഇടം നേടി നിൽക്കുകയായിരുന്നു. ബാഴ്സയിൽ നിന്നും പോയതിനു ശേഷം ഒരു ക്ലബ്ബിന്റെയും പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടുമില്ല.
Also Read-
കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങി സച്ചിൻ ആരാധകർ നിർമ്മിച്ച സിനിമ; റിലീസ് ഇനിയും വൈകുംചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിച്ചതിന്റെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ വാൽവെർദെയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "എനിക്ക് പ്രായമാകുമ്പോൾ ഞാനെന്റെ പേരക്കുട്ടികളോട് ഏഴിലധികം എതിരാളികളെ ഒറ്റക്ക് ഡ്രിബിൾ ചെയ്‌തു ഗോൾ നേടിയിരുന്ന ഒരു താരമുണ്ടായിരുന്നു എന്നു പറയും. ഞാൻ വിഡ്ഢിത്തം പറയുകയാണ് എന്നാവും അവർ കരുതുക. പക്ഷേ മെസ്സിയുടെ കളികളുടെ വീഡിയോകൾ കാണുമ്പോൾ അവർക്ക് ആ കാര്യം ബോധ്യപ്പെടും.' മുൻ ബാഴ്സ പരിശീലകൻ പറഞ്ഞു.
വാൽവെർദെയെ ഒഴിവാക്കിയതിനു ശേഷം ബാഴ്സക്ക് അത്ര മികച്ച സീസൺ ആയിരുന്നില്ല ലഭിച്ചത്. വാൽവെർദെക്ക് പകരമെത്തിയ ക്വിക്കെ സെറ്റിയനു കീഴിൽ ലീഗ് കിരീടം നഷ്ടമാക്കിയ ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയും ഏറ്റു വാങ്ങിയിരുന്നു. അതിനു ശേഷം ഈ സീസണിൽ ടീമിനെ ഏറ്റെടുത്ത കൂമാനു കീഴിലും ബാഴ്സക്ക് തങ്ങളുടെ പ്രതാപത്തിന് അനുസരിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഈ സീസണിലും ലാലിഗ നഷ്ടമായ അവർക്ക് കോപ്പ ഡെൽ റേ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗിലും നിരാശയായിരുന്നു ഫലം.
Summary: My grandchildren won't believe the story of Messi which I would tell them, former Barcelona Manager Ernesto Velverde shares his experience on coaching modern day football legend Lionel Messi
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.