ഓഗ്ബച്ചെയും കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ക്ലബ്ബ് വിടാൻ കാരണം സാമ്പത്തിക പ്രശ്നമെന്ന് സൂചന

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഓഗ്ബച്ചെ

News18 Malayalam | news18-malayalam
Updated: August 28, 2020, 7:47 PM IST
ഓഗ്ബച്ചെയും കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ക്ലബ്ബ് വിടാൻ കാരണം സാമ്പത്തിക പ്രശ്നമെന്ന് സൂചന
Ogbache
  • Share this:
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നായകനായിരുന്ന ബെര്‍ത്തലോമിയോ ഓഗ്ബച്ചെ ക്ലബ്ബ് വിടുന്നു. ആറാം സീസണില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ഓഗ്ബച്ചെ അടുത്ത സീസണില്‍ ക്ലബ്ബിനൊപ്പമുണ്ടാവുകയില്ല. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ഓഗ്ബച്ചെ. 16 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

ക്ലബ്ബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഓഗ്ബച്ചെയും ബ്ലാസ്റ്റേഴ്സ് വിടാന്‍ കാരണമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വച്ച പുതിയ ഓഫര്‍ സ്വീകര്യമാകതെ വന്നതോടെയാണ് കരാര്‍ അവസാനിപ്പിക്കാന്‍ ഓഗ്ബച്ചെയും ബ്ലാസ്റ്റേഴ്സും തീരുമാനിച്ചത്.

ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്ക് വേണ്ടിയുള്‍പ്പടെ കളിച്ചിട്ടുള്ള താരം ഐഎസ്‌എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡില്‍ നിന്നുമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഒഗ്‌ബെച്ചെ ക്ലബ്ബിന് നല്‍കിയ സേവനങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കൃതജ്ഞതയും, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.
You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ്; 2097 പേർ രോഗമുക്തി നേടി [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
"ഈ വഴിപിരിയല്‍ അവിശ്വസനീയമാണ്, ഞാന്‍ ഈ മഹത്തായ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ എന്റെ സമയം ഞാന്‍ എപ്പോഴും ഓര്‍ക്കും. എന്റെ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും മാനേജുമെന്റിനും എല്ലാ സ്റ്റാഫുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണില്‍ എല്ലായ്പ്പോഴും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട് ഞാന്‍ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് കഴിയില്ല. ഭാവിയില്‍ ക്ലബ്ബിന് ധാരാളം വിജയങ്ങള്‍ നേരുന്നു", ഓഗ്‌ബച്ചേ പറഞ്ഞു.
Published by: user_49
First published: August 28, 2020, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading