ടോക്യോ ഒളിമ്പിക്സില്‍ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇത് വരെ നേടിയിരിക്കുന്നത്. ഇത്തവണത്തെ ഒളിമ്പിക്സില്‍ കന്നി സ്വര്‍ണത്തിനായുള്ള കാത്തിരിപ്പ് ഇന്ത്യ തുടരുകയാണ്. എന്നാല്‍ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ പോകുന്നത് ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഗുസ്തി പരിശീലകന് അന്ഡ്രൂ കുക്ക്. ഒളിമ്പിക്സില്‍ ഇന്ത്യക്കു വലിയ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നാണ് ഗുസ്തി. അക്കൂട്ടത്തിലെ മിന്നും താരമാണ് ഫോഗട്ട്.
ഗുസ്തിയില്‍ 53 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലെ ടോപ്സീഡ് കൂടിയാണ് ഫോഗട്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ ഗംഭീര പ്രകടനം നടത്തി മുന്നേറുന്ന ഫോഗട്ട് ഒളിമ്പിക്സിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം അഞ്ചിനാണ് ഒളിമ്പിക്സില്‍ ഫോഗട്ട് ആദ്യ മല്‍രത്തിനിറങ്ങുന്നത്. ഫോഗട്ടിനെക്കൂടാതെ പുരുഷ വിഭാഗത്തില്‍ ബജ്റംഗ് പുനിയയാണ് ഗുസ്തിയില്‍ ഇന്ത്യക്കു ഏറെ മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു താരം.
അമേരിക്കക്കാരനായ ആന്‍ഡ്രൂ കുക്ക് 2019ല്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. അന്‍ഷു മാലിക്ക്, ദിവ്യ കക്രാന് തുടങ്ങിയ യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ഫോഗട്ടിന്റെ പ്രകടനം വളരെ അടുത്ത് നിന്നു വീക്ഷിക്കുകയും ചെയ്തിട്ടുള്ള ആള് കൂടിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോക്യോയില്‍ ഫോഗട്ട് ചാമ്പ്യനാകുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
'ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഒരു വനിതാ താരത്തിനും ഇതുവരെ സ്വര്‍ണ മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ ചരിത്രം ഫോഗട്ട് ഇത്തവണ തിരിത്തുക്കുറിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കപ്പെടുന്നത്. മറ്റു അത്ലറ്റുകള്ക്കൊപ്പമുണ്ടായതു പോലെ ഫോഗട്ടിനൊപ്പം ഞാന്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടില്ല. മികച്ച പോരാട്ടവീര്യവും കരുത്തും കായികക്ഷമതയുമെല്ലാമുള്ള ഫോഗട്ടിനുണ്ട്. ഒപ്പം പരിശീലകന് വോള്‍കര്‍ അക്കോസിന്റെ സഹായം കൂടി ലഭിക്കുന്നതോടെ അവള് സ്വര്‍ണം തന്നെ നേടിയെടുക്കുമെന്നാണ് എന്റെ നിരീക്ഷണം. ഒളിമ്പിക് സ്വര്‍ണം നേടുന്ന ഇന്ത്യയുടെ ആദ്യ വനിതാ അത്ലറ്റായിട്ടാണ് ഫോഗട്ടിനെ താന്‍ കാണുന്നത്'- ആന്‍ഡ്രൂ കുക്ക് അഭിപ്രായം വ്യക്തമാക്കി.
ഒളിമ്പിക്സില്‍ ഹോക്കിയില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യന്‍ ടീം സെമി ഫൈനലില്‍, 41 വര്‍ഷത്തിനിടെ ആദ്യം
ഒളിമ്പിക്സ് ഹോക്കിയില്‍ 41 വര്‍ഷത്തിന് ശേഷം സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രേറ്റ് ബ്രിട്ടനെ 3-1 ന് തകര്‍ത്താണ് ഇന്ത്യ സെമിയില്‍ കയറിയത്. 1980 മോസ്കോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യ അവസാനമായി സെമിയില്‍ കളിച്ചത്. ഇന്ത്യക്കൊപ്പം ഓസ്ട്രേലിയ, ബെല്‍ജിയം, ജര്‍മനി എന്നീ ടീമുകളാണ് സെമിയില്‍ കടന്നിരിക്കുന്നത്. ഇതില്‍ ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയമാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതാപ ഇനങ്ങളില്‍ ഒന്നായിരുന്നു ഹോക്കി. ഒരു കാലത്ത് ഹോക്കിയില്‍ അജയ്യരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്സ് ചരിത്രത്തില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് സ്വന്തമായുള്ളത്. എന്നാല്‍ പിന്നീട് പുറകോട്ട് പോയ ഇന്ത്യയുടെ ഹോക്കി ടീമിന് ഈ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റേത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.