ജയ്പൂര്‍: രാജസ്ഥാന് റോയല്‍സിനെതിരായ ടി20 മത്സരത്തില്‍ ഡഗൗട്ടില്‍ നിന്ന് കളത്തിലിറങ്ങി അംപയര്‍മാരുമായി തര്‍ക്കിച്ച ധോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. ഇത് ക്രിക്കറ്റിന് ചേര്‍ന്ന നടപടിയല്ലെന്നും മോശം കീഴ്വഴക്കമാണെന്നും ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍ പറഞ്ഞു.
ഡഗൗട്ടിലിരിക്കുന്ന നായകന് ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരുമായി തര്‍ക്കിക്കുന്നത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വോണ്കൂട്ടിച്ചേര്ത്തു. എന്നാല്‍ വോണിനെതിരെ ധോണിയെ നടപടിയെ ന്യായീകരിച്ച് ആരാധകന് രംഗത്തെത്തിയപ്പോള്‍ വിഡ്ഢിത്തരം പറയരുതെന്നും ക്യാപ്റ്റനെന്ന നിലയില്‍ അംപയറുടെ തീരുമാനം എന്തായാലും അംഗീകരിക്കുകയാണ് വേണ്ടതെന്നും ധോണിയുടെ നടപടി തെറ്റായെന്നും വോണ്‍ വ്യക്തമാക്കുകയും ചെയ്തു.
Also Read: മൈതാനത്തിറങ്ങി അംപയർമാരോട് തർക്കിച്ചതിന് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ; 'ക്യാപ്റ്റൻ കൂളിന്' ലഭിച്ചത് ചെറിയ ശിക്ഷ
ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ ഇന്നിങ്സിന്റെ അസാന ഓവറിലായിരുന്നു വിവാദസംഭവം അരങ്ങേറിയത്. ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ധോണി പുറത്തായതിനു പിന്നാലെ രവീന്ദ്ര ജഡേജയും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ധോണിക്കു പകരമെത്തിയ മിച്ചല്‍ സാന്റ്നറും നില്‍ക്കവെയായിരുന്നു നോബോള്‍ വിവാദം അരങ്ങേറുന്നത്. ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടത് മൂന്നു പന്തില്‍ എട്ടു റണ്‍സായിരുന്നു ഈ സമയം വേണ്ടത്.
ഓവറിലെ നാലാം പന്ത് ബെന്‍ സ്റ്റോക്സ് എറിഞ്ഞതിനു പിന്നാലെ അംപയര്‍ ഉല്ലാസ് ഗാന്ധെ നോബോള്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ലെഗ് അംപയറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഉടന്‍ ഈ തീരുമാനം മാറ്റുകയും ചെയ്തു.
ഈ പന്തില്‍ ചെന്നൈ താരങ്ങള്‍ ഡബിള്‍ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസില്‍നിന്ന രവീന്ദ്ര ജഡേജ തര്‍ക്കിച്ചു. നോബോള്‍ തീരുമാനത്തില്‍ അംപയര്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തില്‍ അഞ്ചു റണ്‍സായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.
Dont Miss: IPL2019| ഹെലികോപ്ടർ ഷോട്ട് പായിച്ച് ജഡേജയും; രഹസ്യം വെളിപ്പെടുത്തി താരം
ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയര്‍ ഓക്സെന്‍ഫോര്‍ഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി മൈതാനത്തേക്ക് എത്തി. അംപയര്‍ ആദ്യം വിളിച്ച സാഹചര്യത്തില്‍ നോബോള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയര്‍ അനുവദിച്ചില്ല. കുറച്ചുനേരം അംപയറിനു നേരെ കൈചൂണ്ടി സംസാരിച്ചെങ്കിലും തീരുമാനം മാറില്ലെന്ന് വ്യക്തമായതോടെ ധോണി മടങ്ങുകയായരുന്നു.
സംഭവത്തില്‍ ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷ വിധിച്ചിടട്ുണ്ട്. ഐപിഎല്‍ നിയമാവലി പ്രകാരം ലെവല്‍ രണ്ട് വിഭാഗത്തില്‍പ്പെടുന്ന കുറ്റമാണ് ധോണി ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. കളിയുടെ അന്തസിനു നിരക്കാത്ത പ്രവര്‍ത്തിയാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ധോണി അംഗീകരിച്ചതോടെ ഈ കുറ്റത്തിനുള്ള ഏറ്റവും ചെറിയ ശിക്ഷയായ 50 ശതമാനം മാച്ച് ഫീ പിഴ വിധിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.