• HOME
  • »
  • NEWS
  • »
  • sports
  • »
  • Death | ഫുട്ബോൾ മത്സരത്തിനിടെ മുൻ ജില്ലാതാരം കുഴഞ്ഞുവീണ് മരിച്ചു

Death | ഫുട്ബോൾ മത്സരത്തിനിടെ മുൻ ജില്ലാതാരം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്‌ പിഎസ്എഫ്സി, അൽമദീന ചെർപ്പുളശേരി എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

എൻ സി കുട്ടന്‍

എൻ സി കുട്ടന്‍

  • Share this:
    പാലക്കാട്: ഫുട്ബോൾ (Football) മത്സരത്തിനിടെ മുൻ ജില്ലാ താരം കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് ആര്യമ്പാവ് നായാടിപ്പാറ നീർക്കാവിൽ എൻ സി കുട്ടന്‍ (56) (N C Kuttan) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് ആര്യമ്പാവ് ഗ്രൗണ്ടിൽകളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി റിട്ട. ജീവനക്കാരനും പാലക്കാട് (Palakkad) ജില്ലാ ഫുട്ബോൾ താരവുമായിരുന്ന ഇദ്ദേഹം പാലക്കാട്‌ പിഎസ്എഫ്സി, അൽമദീന ചെർപ്പുളശേരി എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

    Accident | ഫുട്ബോൾ കമന്‍റേറ്ററായ യൂത്ത് ലീഗ് നേതാവ് നമസ്ക്കാരത്തിനായി പള്ളിയിലേക്കു പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു

    മലപ്പുറം: ഫുട്ബോൾ കമന്‍റേറ്ററായ യുവാവ് മത്സരത്തിനിടെ നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു (Accident). കീഴുപറമ്പ് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അനൗണ്‍സറുമായ നിസാര്‍ കുറുമാടന്‍ (42) ആണ് മരിച്ചത്. മത്സരം നടക്കുന്നതിന്‍റെ എതിർവശത്തുള്ള പള്ളിയിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാർ നിസാറിനെ ഇടിച്ചുതെറിപ്പിച്ചത്.

    പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിസാറിനെ കാറിടിക്കുകയും പിന്നില്‍ വന്ന മറ്റൊരു പിക്കപ്പ് വാന്‍ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

    Also read- Joju George | 'തേയില തോട്ടത്തിലെ ഓഫ് റോഡ് റൈഡ് നിയമവിരുദ്ധ൦'; നടൻ ജോജു ജോർജിനെതിരെ പരാതിയുമായി KSU

    പരേതനായ കുറുമാടന്‍ മുഹമ്മദാണ് നിസാറിന്‍റെ പിതാവ്. ഫാത്തിമ മാതാവും ഷംല ചേലക്കോട് ഭാര്യയുമാണ്. മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാദ്, ഫാത്തിമ മിന്‍ഹ എന്നിവർ മക്കളാണ്. അബ്ദുല്‍ അലി, റസീന, ആബിദ എന്നിവരാണ് നിസാറിന്‍റെ സഹോദരങ്ങൾ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
    Published by:Naveen
    First published: