HOME » NEWS » Sports » FORMER ENGLAND SPINNER MONTY PANESAR REVEALS BALL

ഞങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയിരുന്നു; ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍

'ദ ഫുള്‍ മോണ്ടി' എന്ന പുസ്തകത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകള്‍

News18 Malayalam
Updated: May 26, 2019, 3:25 PM IST
ഞങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയിരുന്നു; ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍
england cricket team
  • Share this:
ലണ്ടന്‍: ഏകദിന ലോകകപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ആതിഥേയരെ പ്രതിരോധത്തിലാക്കി മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. റിവേഴ്‌സ് സ്വിങ്ങ് കിട്ടാനായി തങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടാറുണ്ടെന്ന് മുന്‍ സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസറാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. 'ദ ഫുള്‍ മോണ്ടി' എന്ന പുസ്തകത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകള്‍.

ടീമില്‍ എത്തിയത് മുതല്‍ പന്ത് ബൗളര്‍മാര്‍ക്ക് അനുകൂലമാക്കുന്ന ചുമതല തനിക്കായിരുന്നെന്നും തങ്ങള്‍ ചെറുതായി നിയമം ലംഘിച്ചിരുന്നെന്നും താരം പറയുന്നു. ഇംഗ്ലണ്ട് ടീമില്‍ 2006-2013 കാലഘട്ടത്തില്‍ കളിച്ച താരമാണ് പനേസര്‍.

Also Read: 'ഇതാണ് മോനെ കോച്ച്' ഫീല്‍ഡ് ചെയ്യാന്‍ ആളില്ല വിരമിച്ച് എട്ടുവര്‍ഷത്തിനു ശേഷം കളത്തിലിറങ്ങി കോളിങ്‌വുഡ്

പേസ് ബൗളര്‍മാര്‍ക്കനുകൂലമായി പന്ത് ഒരുക്കുക താനായിരുന്നെന്നും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റിവേഴ്‌സ് സ്വിങ്ങിനായി താന്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു. 'പന്തില്‍ സണ്‍ ക്രീമും, മിന്റും, തുപ്പലും പുരട്ടാറുണ്ടായിരുന്നു. പലപ്പോഴും പാന്റ്‌സിന്റെ സിബ്ബ് വരെ പന്ത് ചുരണ്ടാനായി ഉപയോഗിച്ചിരുന്നു' പനേസര്‍ പറയുന്നു.

പന്ത് ചുരണ്ടലിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഒരു വര്‍ഷത്തേക്ക വിലക്കിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളത്തിലേക്ക് മങ്ങിയെത്തിയ അതേ സമയത്ത് തന്നെയാണ് പനേസര്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

First published: May 26, 2019, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories