ഇന്റർഫേസ് /വാർത്ത /Sports / ‘അതിൽ ഞാൻ ഖേദിക്കുന്നു’: വേർപിരിഞ്ഞതിൽ നിരാശ പ്രകടിപ്പിച്ച് ഒളിംപിക്സ് മെഡൽ ജേതാവിന്റെ മുൻകാമുകി

‘അതിൽ ഞാൻ ഖേദിക്കുന്നു’: വേർപിരിഞ്ഞതിൽ നിരാശ പ്രകടിപ്പിച്ച് ഒളിംപിക്സ് മെഡൽ ജേതാവിന്റെ മുൻകാമുകി

hayden-wilde

hayden-wilde

ദൗർഭാഗ്യകരമെന്നോണം, ഇരുവരും വീണ്ടും ഒന്നിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവിൽ സ്പെയ്നിൽ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണ് വൈൽഡ്

  • Share this:

നിലവിൽ ലോകത്തെ ചൂടൻ ചർച്ചാ വിഷയം ഒളിംപിക്സാണെന്നതിൽ തർക്കമൊന്നുമില്ലല്ലോ? ഒരുപാട് മനോഹരമായ നിമിഷങ്ങൾക്കാണ് ഈ വർഷത്തെ സമ്മർ ഒളിംപിക്സ് സാക്ഷ്യം വഹിച്ചത്. ഇതിൽ പല രംഗങ്ങളും സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചുണ്ട്. ഈയടുത്ത് ഒരു അർജന്റീനിയൻ അത്ലറ്റ് തത്സമയ സംപ്രേഷണത്തിനിടെ കോച്ചിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചത് വാർത്തയായിരുന്നു. അതുപോലെ സർണ മെഡൽ നേടിയ ഒരു നീന്തൽ താരം ആവേശത്തിനിടെ ഒരു മോശമായ പദം പ്രയോഗിച്ചതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ആദ്യമായിട്ട് ഒരു ഒളിംപിക്സ് താരത്തിന്റെ മുൻകാമുകി അദ്ദേഹവുമായി വേർവിരിഞ്ഞതിൽ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ന്യൂസിലാന്റ് അത്ലറ്റായ ഹെയ്ഡൻ വൈൽഡ് ഈ വർഷത്തെ ഒളിംപിക്സിൽ ട്രയത്ലോണിൽ വെങ്കലം നേടിയിരുന്നു. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നം സാക്ഷാൽക്കരിച്ച വൈൽഡിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ രസകരമെന്നോളം താരത്തിന്റെ സ്കൂൾ കാലത്തെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചതിൽ നിരാശ രേഖപ്പെടുത്തി രംഗത്തെത്തി.

വൈൽഡ് മെഡൽ നേടിയതിന് പിന്നാലെ 1News എന്ന പ്രാദേശിക ചാനൽ ന്യൂസിലാന്റിലെ ബെയ് ഓഫ് പ്ലെന്റി എന്ന സ്ഥലത്തെ നിരവധി ആളുകളുമായി സംവദിക്കുന്ന പരിപാടി സംപ്രേഷണം ചെയ്തിരുന്നു. വൈൽഡിന്റെ ആരാധകരുമായും ഇഷ്ടപ്പെടുന്നവരുമായും സംസാരിക്കുക എന്നതായിരുന്നു പരിപാടി കൊണ്ട് അണിയറ പ്രവർത്തകർ ഉദ്ദേശിച്ചത്. ഇതിനിടെയാണ് വൈൽഡിന്റെ മുൻകാമുകി മൈക്കെടുത്തത്.

Also Read- ടോക്യോ ഒളിമ്പിക്സ്: മത്സരത്തിനു മുൻപ് ജർമൻ ജൂഡോ താരത്തിന്റെ മുഖത്തടിച്ച് പരിശീലകൻ; വീഡിയോ വൈറൽ

വൈൽഡുമായി വേർപിരിഞ്ഞതിൽ നിരാശ പ്രകടിപ്പിക്കാൻ കാമുകി മടിച്ചില്ല എന്നതാണ് ഏറെ രസകരം. ഇരുവരും പ്രൈമറി സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണെന്നും അദ്ദേഹത്തെ ശരിക്കും ഇഷ്ടമാണെന്നും മുൻ കാമുകി പറയുന്നു. വൈൽഡിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് അവൾ പറഞ്ഞിതിങ്ങനെയാണ്, “നമ്മൾ വേർപിരിഞ്ഞതിന് ഞാൻ ഖേദിക്കുന്നു.”

എന്നാൽ യുവതിയുടെ പ്രതികരണം കേട്ട് ചുറ്റും കൂടിയിരുന്നവർ എല്ലാരും ചിരിച്ചെങ്കിലും യുവതി ചിരിക്കാതെ പിടിച്ചുനിന്നു. പിന്നിട് വൈൽഡിനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു. ദൗർഭാഗ്യകരമെന്നോണം, ഇരുവരും വീണ്ടും ഒന്നിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിലവിൽ സ്പെയ്നിൽ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണ് വൈൽഡ്.

ഒളിംപിക്സ് മത്സരത്തിന് മുൻപ് ജർമൻ താരം മാർട്ട്യാന ട്രാജ്ഡോസിനെ കളിക്കളത്തിലേക്ക് കയറുന്നതിന് മുമ്പ് പരിശീലകൻ പിടിച്ചു കുലുക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. കളി തുടങ്ങുന്നതിന് മുമ്പായി ആരോ റെക്കോർഡ് ചെയ്ത ഈ വീഡിയോ വൈകാതെ ഇന്റർനെറ്റിൽ വൈറലായി മാറുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഹംഗറിയുടെ സോഫി ഓസ്‌ബാസിനെതിരെ ട്രാജ്ഡോസ് മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.

First published:

Tags: Hayden Wilde, New Zealand, Social media, Tokyo Olympics, Tokyo Olympics 2020, Twitter, Viral video