മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ സ്ഥാനത്തെ ചൊല്ലി വിവിധ കോണുകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്ന കഴിഞ്ഞെങ്കിലും ടീമിന്റെ 'തല' താരം തന്നെയാണ്. ടീമിനെ നയിക്കുന്നത് വിരാടാണെങ്കിലും രോഹിതാണെങ്കില് ധോണിയോട് ഉപദേശങ്ങള്‍ തേടുന്നതും ധോണിയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതും പതിവ് കാഴ്ചയാണ്.
വിന്‍ഡീസിനെതിരായ പരമ്പര അവസാനിപ്പിച്ച ഇന്ത്യന്‍ ടീം ഓസീസ് പര്യടനത്തിനു തയ്യാറെടുക്കുമ്പോള്‍ ടി ട്വന്റി ടീമില്‍ നിന്നും പുറത്തായ ധോണി നാട്ടില്‍ തന്നെയുണ്ട്. വിന്‍ഡീസിനെതിരായ ടി 20 ടീമില്‍ നിന്നും പുറത്തായിരുന്ന താരം ഇപ്പോള്‍ കബഡിയിലും ഒരു കൈ നോക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.