നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇംഗ്ലണ്ടിനെതിരായ പരമ്പര ആര് നേടും? ഇംഗ്ലണ്ടിൽ അവസാനമായി ഇന്ത്യക്ക് പരമ്പര നേടിത്തന്ന രാഹുൽ ദ്രാവിഡ്‌ പ്രവചിക്കുന്നു

  ഇംഗ്ലണ്ടിനെതിരായ പരമ്പര ആര് നേടും? ഇംഗ്ലണ്ടിൽ അവസാനമായി ഇന്ത്യക്ക് പരമ്പര നേടിത്തന്ന രാഹുൽ ദ്രാവിഡ്‌ പ്രവചിക്കുന്നു

  ഇംഗ്ലണ്ടിൽ അവസാനമായി ഇന്ത്യക്ക് പരമ്പര നേടിത്തന്നത് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ്

  രാഹുൽ ദ്രാവിഡ്‌

  രാഹുൽ ദ്രാവിഡ്‌

  • Share this:
   ഐ.പി.എൽ. പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശ മറികടക്കാൻ ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ഇനിയുള്ളത് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലും, അതിനുശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരയുമാണ്. ഇപ്പോൾ ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ യുവനിരയെ അണിനിരത്തിക്കൊണ്ട് പര്യടനം നടത്തുമെന്നും ബി.സി.സി.ഐ. അറിയിച്ചിട്ടുണ്ട്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയും. കാരണം എന്തെന്നാൽ 2007ന് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ടിൽ നടന്ന ഒരു ടെസ്റ്റ്‌ പരമ്പരയും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

   രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ കളിക്കുന്ന ടെസ്റ്റ്‌ പരമ്പര 'പട്ടോടി ട്രോഫി' എന്നാണ് അറിയപ്പെടുന്നത്. 2018ലാണ് ഇത്‌ അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകർത്ത് വിട്ടിരുന്നു.

   എന്നാൽ ഇത്തവണത്തെ മത്സരം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നോക്കിക്കാണുന്നത്. അവസാനമായി ഇന്ത്യക്ക് ഇംഗ്ലണ്ടിലെ പരമ്പര നേടിക്കൊടുത്ത നായകൻ രാഹുൽ ദ്രാവിഡ് പരമ്പര ഇന്ത്യ നേടുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

   "ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധ്യത കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ബൗളിങ് ശക്തിയെ കുറച്ച്‌ കാണുന്നില്ല. പക്ഷേ, ഇന്ത്യ നല്ല തയ്യാറെടുപ്പിലാണ്. ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും അത്. ടീമില്‍ ധാരാളം വിശ്വാസമുണ്ട്. ടീമിലെ കുറച്ചു ബാറ്റ്സ്മാനമാര്‍ക്ക് ഇംഗ്ലണ്ടില്‍ മുമ്പ് ടെസ്റ്റ് പരമ്പര കളിച്ചതിന്റെ പരിചയസമ്പത്തുമുണ്ട്," ദ്രാവിഡ് പറഞ്ഞു.   "ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം, ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അവര്‍ ഒരു മാസം മുഴുവന്‍ ഇംഗ്ലണ്ടിലായിരിക്കും. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ ഒരു ടീമിനും ഇത്തരത്തിലുള്ള സമയം ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല," ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ്‌ ആദ്യവാരമാണ് പരമ്പരക്ക് തുടക്കമാകുന്നത്. ഇന്ത്യയിൽ വച്ച് ഈ വർഷം ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 3-1ന് പരമ്പര നേടിയിരുന്നു. അതിനുമുൻപ് ഓസ്ട്രേലിയക്കെതിരെ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ 32 വർഷമായി അവർ തോൽവിയറിയാത്ത ഗാബ്ബയിൽ വരെ അവരെ തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

   ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ആഗസ്റ്റ് നാല് മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലെ അതേ ടീം തന്നെയാണ് ഈ പരമ്പരയിലും ഇന്ത്യക്ക് വേണ്ടി ഇറങ്ങുക.

   English summary: Former India captain Rahul Dravid believes Virat Kohli's touring team will have an advantage of having a month-long preparation time after the World Test Championship final to get used to the conditions in England before the 5-match Test series
   Published by:user_57
   First published:
   )}