എക്കാലത്തേയും മികച്ച ഐപിഎൽ നായകൻ ധോണി തന്നെ; വസിം ജാഫറിന്റെ സ്വപ്ന ടീം ഇങ്ങനെ,

വസിം ജാഫറിന്റെ ടീമിൽ ഓപ്പണർമാരായി എത്തുന്നത് ക്രിസ് ഗെയിലും രോഹിത് ശർമയുമാണ്.

News18 Malayalam | news18-malayalam
Updated: March 30, 2020, 9:16 AM IST
എക്കാലത്തേയും മികച്ച ഐപിഎൽ നായകൻ ധോണി തന്നെ; വസിം ജാഫറിന്റെ സ്വപ്ന ടീം ഇങ്ങനെ,
News18
  • Share this:
കോവിഡ് ലോക്ക്ഡൗൺ കാലം എങ്ങനെയൊക്കെ രസകരമാക്കാമെന്ന ആലോചനയിലാണ് സെലിബ്രിറ്റികൾ. ബോളിവുഡ് താരങ്ങൾ വീട്ടിൽ തന്നെ ഫിറ്റ്നസ് എങ്ങനെ നിലനിർത്താം എന്ന് വീഡിയോയിലൂടെ പങ്കുവെക്കുമ്പോൾ കായിക താരങ്ങൾ മറ്റു ചില തിരക്കുകളിലാണ്.

എക്കാലത്തേയും മികച്ച ഐപിഎൽ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ബാറ്റ്സ്മാൻ വസീം ജാഫർ. ഏഴ് ഇന്ത്യൻ താരങ്ങളും നാല് വിദേശതാരങ്ങളുമാണ് വസീം ജാഫറിന്റെ ടീമിൽ ഇടംനേടിയത്. ക്യാപ്റ്റൻ മറ്റാരുമല്ല, ചെന്നൈയ്ക്ക് മൂന്ന് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത മഹേന്ദ്ര സിങ് ധോണി തന്നെ.

BEST PERFORMING STORIES:കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ [NEWS]യുഎഇയിൽ ഒരു മരണം കൂടി; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 102 പേർക്ക് [NEWS]കോവിഡിൻ്റെ മറവിൽ അമിത വില; ഒരാഴ്ചക്കിടെ 7.5 ലക്ഷം രൂപ പിഴ ഈടാക്കി [NEWS]

മികച്ച താരങ്ങളെ തന്നെയാണ് ജാഫർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പണർമാരായി എത്തുന്നത് ക്രിസ് ഗെയിലും രോഹിത് ശർമയുമാണ്. മൂന്നാമനായി ഇറങ്ങുന്നത് സുരേഷ് റെയ്നയാണ്. ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി നാലാം നമ്പരിലും ഇറങ്ങും.

ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, ആൻഡ്രേ റസ്സൽ, അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ, ലസിത് മലിംഗ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ. ടീമിലെ പന്ത്രണ്ടാമനായി രവിന്ദ്ര ജഡേജയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് ഭീതിയിൽ ഈ വർഷം ഐപിഎൽ അനിശ്ചിതത്വത്തിലാണെങ്കിലും മികച്ച താരങ്ങളെ ഉൾപ്പെടുത്തി സ്വപ്നടീം ഉണ്ടാക്കുകയാണ് താരങ്ങൾ.

First published: March 30, 2020, 9:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading