നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോച്ചിന്റെ കുപ്പായമണിയാൻ മുൻ നായകൻ; ഓൺലൈൻ പരിശീലനവുമായി എം.എസ് ധോണി

  കോച്ചിന്റെ കുപ്പായമണിയാൻ മുൻ നായകൻ; ഓൺലൈൻ പരിശീലനവുമായി എം.എസ് ധോണി

  പൂർണമായും താരങ്ങൾക്കു വേണ്ടിയുള്ള കോച്ചിങ് ആയിരിക്കും ധോണി ക്രിക്കറ്റ് അക്കാദമിയിൽ ഉണ്ടാകുക. താരങ്ങളെ സഹായിക്കാന്‍ കോച്ചുമാരുടെ ഒരു പാനലുമുണ്ടാകും. 2017ല്‍ ദുബായില്‍ ധോണി ക്രിക്കറ്റ് അക്കാദമിക്കു തുടക്കമിട്ടിരുന്നു.

  ധോണി

  ധോണി

  • News18
  • Last Updated :
  • Share this:
   കൊച്ചി: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി പരിശീലന രംഗത്തേക്കും ചുവടുവെക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പരിശീലന അക്കാദമിക്കാണ് ധോണി തുടക്കമിടുന്നത്. മുൻ ദക്ഷിണാഫ്രിക്കൻ താരം ഡാരിൽ കള്ളിനനാണ് ധോണിയുടെ അക്കാദമിയുടെ ഡയറക്ടർ. 2019 ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് എം.എസ് ധോണി അവസാനമായി കളിച്ചത്. പിന്നീട്, ക്രിക്കറ്റിൽ നിന്ന് ധോണി തന്നെ വിശ്രമമെടുത്തു. ഐപിഎല്ലിലുടെ തിരിച്ച് വരവുണ്ടാകുമെന്ന് കരുതിയെങ്കിലും കോവിഡ് തടസ്സമായി.

   കോവിഡിന്റെ പശ്ചാത്തലത്തിൽ ഇനിയുമേറെ നാൾ ക്രിക്കറ്റ് മൽസരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. അതിനാൽ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ക്രിക്കറ്റ് അക്കാദമിയുമായി സഹകരിച്ച് മുന്നോട്ടു പോകാനാകുമെന്നാണ് ധോണി കരുതുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍താരം ഡാരില്‍ കള്ളിനനായിരിക്കും ധോണിയുടെ അക്കാദമിയുടെ ഡയറക്ടറെങ്കിലും പ്രൊജക്ടിന്റെ പൂര്‍ണ നിയന്ത്രണം ധോണിക്കായിരിക്കും.

   You may also like:സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു‍ [NEWS]ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല [NEWS] എറണാകുളം മാര്‍ക്കറ്റ്‌ അടച്ചു; മറൈന്‍ ഡ്രൈവില്‍ സമാന്തര മാര്‍ക്കറ്റ്‌ തുടങ്ങി കച്ചവടക്കാര്‍ [NEWS]
   പൂർണമായും താരങ്ങൾക്കു വേണ്ടിയുള്ള കോച്ചിങ് ആയിരിക്കും ധോണി ക്രിക്കറ്റ് അക്കാദമിയിൽ ഉണ്ടാകുക. താരങ്ങളെ സഹായിക്കാന്‍ കോച്ചുമാരുടെ ഒരു പാനലുമുണ്ടാകും.
   2017ല്‍ ദുബായില്‍ ധോണി ക്രിക്കറ്റ് അക്കാദമിക്കു തുടക്കമിട്ടിരുന്നു.

   എന്നാല്‍, ക്രിക്കറ്റിലെ തിരക്കുകള്‍ കാരണം കഴിഞ്ഞ വർഷം അക്കാദമി അവസാനിപ്പിച്ചു. ജാർഖണ്ഡ് ടീമിന്റെ ഉപദേശകൻ എന്നതിനപ്പുറം ഫുൾടൈം കോച്ചായുള്ള അനുഭവസമ്പത്ത് ധോണിക്കില്ല. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളിലെ പ്രമുഖ പരിശീലകരോടൊപ്പമുള്ള അക്കാദമിയാണ് ധോണി ലക്ഷ്യം വെക്കുന്നത്. പിന്നാലെ പൂർണസമയ പരിശീലക കുപ്പായത്തിലേക്കും മാറും.
   Published by:Joys Joy
   First published:
   )}