Robin Singh| ലോക്ക്ഡൗണ്‍ ലംഘിച്ചു; ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോബിന്‍ സിങ്ങിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു

ഇ പാസ് ഇല്ലായിരുന്നുവെന്നും അടിയന്തര സാഹചര്യമൊന്നുമില്ലാതെയാണ് റോബിൻ സിങ് യാത്ര ചെയ്തതെന്നും പൊലീസ്

News18 Malayalam | news18-malayalam
Updated: June 25, 2020, 4:13 PM IST
Robin Singh| ലോക്ക്ഡൗണ്‍ ലംഘിച്ചു; ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോബിന്‍ സിങ്ങിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു
റോബിൻ സിങ്
  • Share this:
ചെന്നൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം റോബിന്‍ സിങ്ങിന്റെ കാര്‍ പൊലീസ് പിടിച്ചെടുത്തു. ലോക്ക്ഡൗണ്‍ ലംഘിച്ചതിനാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ വരികയായിരുന്നു ശനിയാഴ്ച രാവിലെ റോബിന്‍ സിങ്. പരിശോധനയില്‍ ലോക്ക്ഡൗണില്‍ യാത്ര ചെയ്യുന്നതിനുള്ള ഇ പാസ് ഉള്‍പ്പെടെയുള്ള ഒന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്ന് ബോധ്യമായി. മാത്രമല്ല, യാത്ര ചെയ്യാന്‍ തക്ക അടിയന്തര സാഹചര്യം റോബിന്‍ സിങ്ങിന് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

സ്വന്തം വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്ററില്‍ അധികം റോബിന്‍ സിങ് സഞ്ചരിച്ചിരുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോവിഡ് ശക്തമായതോടെ ജൂണ്‍ 19 വരെ ചെന്നൈയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ ആരും യാത്ര ചെയ്യരുത് എന്ന് ചെന്നൈ പൊലീസ് കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ നിര്‍ദേശിച്ചിരുന്നു.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

ഇന്ത്യക്കായി ഒരു ടെസ്റ്റും 136 ഏകദിനങ്ങളും കളിച്ച താരമാണ് റോബിൻ സിങ്. ഏകദിനത്തിൽ 2336 റണ്ണും 69 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 1989ൽ കരിയറിന് തുടക്കം കുറിച്ച താരം 2001ലാണ് വിരമിച്ചത്. ഇതിനുശേഷം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചു.
First published: June 25, 2020, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading