നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മുഖ്യ പരിശീലകന്‍ ആരുമാകട്ടെ; ഇന്ത്യന്‍ ബൗളിങ്ങ് പരിശീലകനാകാന്‍ അപേക്ഷ നല്‍കി മുന്‍താരവും

  മുഖ്യ പരിശീലകന്‍ ആരുമാകട്ടെ; ഇന്ത്യന്‍ ബൗളിങ്ങ് പരിശീലകനാകാന്‍ അപേക്ഷ നല്‍കി മുന്‍താരവും

  വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ടീമിന്റെ മുന്‍ ബൗളിങ് കോച്ച് കൂടിയാണ്.

  india

  india

  • News18
  • Last Updated :
  • Share this:
   മുംബൈ: ലോകകപ്പ് കഴിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. വിന്‍ഡീസ് പര്യടനം വരെ കാലാവധി നീട്ടിനല്‍കിയെങ്കിലും പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ബിസിസിഐ ആരംഭിച്ചു കഴിഞ്ഞു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാനുള്ള സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴേക്കും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

   ഇതിനിടെ നിലവിലെ പരിശീലകന്‍ രവിശാസ്ത്രിയെ തന്നെ നിലനിര്‍ത്തണമെന്ന അഭിപ്രായവുമായി നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു. മുഖ്യപരിശീലകനു പുറമെ സംഘത്തിലെ മറ്റുള്ളവരെയും തെരഞ്ഞെടുക്കുന്നത് ഇതോടൊപ്പം തന്നെയാണ്. ബൗളിങ്, ഫീല്‍ഡിങ് പരിശീലകരായി ആരെത്തുമെന്ന ചര്‍ച്ചകള്‍ ഉയരവെയാണ് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് ബൗളിങ് പരിശീക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

   Also Read: ധോണി തന്നെയാണ് മികച്ച കീപ്പറും ഫിനിഷറുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

   ഇന്ത്യക്കായി 162 ഏകദിനങ്ങളും 33 ടെസ്റ്റുകളും കളിച്ചിട്ടുള്ള വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ടീമിന്റെ മുന്‍ ബൗളിങ് കോച്ച് കൂടിയാണ്. ഇതും മുന്‍ താരത്തിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. ഐപിഎല്ലിലും ബൗളിങ് പരിശീലകന്റെ വേഷത്തില്‍ വെങ്കിടേഷ് പ്രസാദ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.

   കിങ്സ് ഇലവന്‍ പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് വെങ്കടേഷ് പ്രസാദ് പ്രവര്‍ത്തിച്ചിരുന്നത്.

   First published:
   )}