• HOME
 • »
 • NEWS
 • »
 • sports
 • »
 • ദേവ്ദത്തിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം പ്രവചിച്ച് മുൻ ഇന്ത്യൻ സെലക്ടർ എം എസ് കെ പ്രസാദ്

ദേവ്ദത്തിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം പ്രവചിച്ച് മുൻ ഇന്ത്യൻ സെലക്ടർ എം എസ് കെ പ്രസാദ്

ഐ പി എല്ലിലും വിജയ് ഹസാരെയിലും തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ സ്റ്റാന്റ്‌ബൈ താരമായി പരി​ഗണിക്കുമോ എന്നാണ് മലയാളികള്‍ പ്രധാനമായും ഉറ്റുനോക്കിയിരുന്നത്.

devdutt padikkal

devdutt padikkal

 • Share this:
  ഇത്തവണത്തെ ഐ പി എൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഒട്ടേറെ താരോദായങ്ങളും ഈ സീസണിൽ സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലേക്ക് മികച്ച താരങ്ങളെ സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. രോഹിത് ശർമ, ഹാർദിക് പാണ്ട്യ, ജസ്‌പ്രീത് ബുമ്ര തുടങ്ങി നിരവധി മുൻനിര താരങ്ങളെ വളർത്തിക്കൊണ്ട് വന്നതിന്റെ പിന്നിൽ നിർണായക പങ്ക് ഐ പി എല്ലിന്റെതായിരുന്നു.

  ന്യൂസിലൻഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിലേക്കും തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിലേക്ക് ഐ പി എല്ലിൽ തിളങ്ങിയ ഒട്ടേറെ താരങ്ങളുടെ പേരുകൾ ഉയർന്നു വന്നിരുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ സ്റ്റാർ പേസർ ആവേശ് ഖാനെ ടീമിന്റെ സ്റ്റാന്റ്ബൈ താരമായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. അതേ സമയം മലയാളി താരങ്ങളായ സഞ്ജു സാംസണിനെയും ദേവ്ദത്ത് പടിക്കലിനെയും പരിഗണിച്ചെക്കുമോയെന്നും അഭ്യൂഹങ്ങൾ നില നിന്നിരുന്നു.

  ഐ പി എല്ലിലും വിജയ് ഹസാരെയിലും തിളങ്ങിയ ദേവ്ദത്ത് പടിക്കലിനെ സ്റ്റാന്റ്‌ബൈ താരമായി പരി​ഗണിക്കുമോ എന്നാണ് മലയാളികള്‍ പ്രധാനമായും ഉറ്റുനോക്കിയിരുന്നത്. ഇടം കൈയന്‍ ബാറ്റ്സ്മാനാണെന്നതും ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഏറെ പ്രതീക്ഷയുള്ള യുവതാരമാണെന്നതും പടിക്കലിന് അനുകൂല ഘടകങ്ങളായിരുന്നു. എന്നാൽ ദേവ്ദത്ത് ഇന്ത്യക്കു വേണ്ടി എപ്പോള്‍ അരങ്ങേറുമെന്നതിനെക്കുറിച്ച്‌ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ്‌ കെ പ്രസാദ്.

  തന്റെ കഴിവ് പൂര്‍ണമായി തെളിയിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം കൂടി ദേവ്ദത്തിന് ആവശ്യമാണെന്നു പ്രസാദ് ചൂണ്ടിക്കാട്ടി. 'ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിനു കുറച്ചു സമയം കൂടി വേണ്ടിവരും. തീര്‍ച്ചയായും ഭാവി വാഗ്ദാനമാണ് ദേവ്ദത്ത്. അക്കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല.
  പക്ഷെ നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കു നോക്കുകയാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയൊരു വര്‍ഷം കൂടി ദേവ്ദത്ത് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ താരത്തിനു അവസരം ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനു ശേഷം ദേവ്ദത്തിനെ ഇന്ത്യന്‍ ജേഴ്സിയിൽ കാണാനാവും'- പ്രസാദ് പറഞ്ഞു.

  ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടി സ്ഥിരതയോടെ കളിക്കാറുണ്ടെങ്കിലും കഴിഞ്ഞ ഐ പി എൽ സീസണിലെ തകർപ്പൻ പ്രകടനങ്ങളിലൂടെയാണ് ദേവ്ദത്തിനെ ലോകമറിയുന്നത്. വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്‌സ് എന്നിവരടങ്ങിയ ടീമിൽ ടോപ് സ്കോറായാണ് താരം ഫിനിഷ് ചെയ്തത്. 15 മല്‍സരങ്ങളില്‍ നിന്നും 473 റണ്‍സെടുത്ത അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

  ഈ സീസണിലും മിന്നും ഫോമിലായിരുന്നു ദേവ്ദത്ത്. ആറു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 197 റണ്‍സ് താരം നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലാണ് ദേവ്ദത്ത് പുറത്താവാതെ 101 റണ്‍സെടുത്തത്. അതിനു മുന്നേ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ 727 റൺസുമായി റൺ വേട്ടയിൽ രണ്ടാമനായിരുന്നു ദേവ്ദത്ത്.

  News summary: Former Indian men’s cricket team’s chief selector MSK Prasad reckons that the Devdutt Padikkal has to perform well one more year in the domestic circuit to play the longest format for India.
  Published by:Anuraj GR
  First published: