HOME » NEWS » Sports » FORMER KERALA BLASTERS STRIKER JORDAN MURRAY JOINS JAMSHEDPUR FC

ISL| ബ്ലാസ്റ്റേഴ്‌സ് വിട്ട ജോർദാൻ മറിയെ സ്വന്തമാക്കി ജംഷെദ്‌പൂർ എഫ്‌സി

ജംഷെദ്‌പൂരുമായി രണ്ടു വർഷത്തെ കരാറാണ് ഓസ്ട്രേലിയൻ താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസൺ ബ്ലാസ്റ്റേഴ്സിന് നിരാശ നിറഞ്ഞതായിരുന്നുവെങ്കിലും ടീമിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് മറി പുറത്തെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകൾ നേടി ടീമിൻ്റെ ടോപ് സ്കോറർ ആയിരുന്നു ജോർദാൻ മറി

News18 Malayalam | news18-malayalam
Updated: June 26, 2021, 10:00 PM IST
ISL| ബ്ലാസ്റ്റേഴ്‌സ് വിട്ട ജോർദാൻ മറിയെ സ്വന്തമാക്കി ജംഷെദ്‌പൂർ എഫ്‌സി
Jordan Murray
  • Share this:




കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്‌സിയിൽ സ്‌ട്രൈക്കർ സ്ഥാനത്ത് കളിച്ച ഓസ്‌ട്രേലിയൻ താരമായ ജോർദൻ മറിയെ സ്വന്തമാക്കി ഐഎസ്എല്ലിലെ മറ്റൊരു ക്ലബ്ബായ ജംഷെദ്‌പൂർ എഫ് സി. ജംഷെദ്‌പൂരുമായി രണ്ടു വർഷത്തെ കരാറാണ് ഓസ്ട്രേലിയൻ താരം ഒപ്പുവെച്ചത്.

കഴിഞ്ഞ സീസൺ ബ്ലാസ്റ്റേഴ്സിന് നിരാശ നിറഞ്ഞതായിരുന്നുവെങ്കിലും ടീമിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് മറി പുറത്തെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകൾ നേടി ടീമിൻ്റെ ടോപ് സ്കോറർ ആയിരുന്നു ജോർദാൻ മറി. ഏഴ് ഗോളുകൾക്കൊപ്പം ഒരു അസിസ്ററ് കൂടി താരത്തിന്റെ പേരിലുണ്ട്.

ഐഎസ്എല്ലിൽ വരുന്നതിനു മുൻപ് തന്റെ രാജ്യത്തെ ഫുട്‍ബോൾ ലീഗായ ഓസ്‌ട്രേലിയൻ എ ലീഗിൽ സെൻട്രൽ മറൈൻസ് ടീമിന് വേണ്ടിയാണ് കളിച്ചിരുന്നത്. ഇവിടെ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. ഇപ്പോൾ ഇന്ത്യയിൽ തന്റെ രണ്ടാമങ്കത്തിന് വേണ്ടി ഒരുങ്ങുകയാണ് മറി. സ്‌ട്രൈക്കർ എന്ന നിലയിൽ തിളങ്ങാൻ കഴിവുള്ള താരത്തിന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് കൊണ്ടാണ് ജംഷെദ്‌പൂർ താരവുമായി കരാറിൽ എത്തിയിരിക്കുന്നത്. ഓവൻ കോയൽ എന്ന ആക്രമണ ശൈലി പിന്തുടരുന്ന കൊച്ചിന്റെ ശൈലിക്ക് ചേർന്ന കളിക്കാരൻ തന്നെയാകും മറി. ജംഷെദ്‌പൂർ മുന്നേറ്റ നിരയുടെ മൂർച്ച കൂറ്റൻ വേണ്ടി കൂടിയാണ് മറിയെ അവർ ടീമിലെടുത്തിരിക്കുന്നത്. നേരിജൂസ് വാൽസ്‌കിസിനൊപ്പം മറി കൂടി ചേരുമ്പോൾ മറ്റുള്ള ടീമുകൾക്ക് വെല്ലുവിളി ഉയർത്താൻ പോകുന്ന ഒരു മുന്നേറ്റ നിര തന്നെ സൃഷ്ടിക്കാൻ ടീമിന് കഴിയും. ഏതായാലും ജംഷെദ്‌പൂർ ജേഴ്‌സിയിലുള്ള താരത്തിന്റെ പ്രകടനം കാണാൻ ജംഷെദ്‌പൂരിന്റെ ആരാധകർക്കൊപ്പം കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

അതേസമയം പുതിയ സീസണിൽ ഒരു പുതിയ നിര എന്ന സ്ഥിരം പല്ലവിയുമായി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ കളിച്ച എല്ലാ വിദേശ താരങ്ങളുമായി വേർപിരിയുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കളിച്ച ഒരു വിദേശ താരത്തെ പോലും വരാൻ പോകുന്ന സീസണിൽ ടീമിൻ്റെ മഞ്ഞ ജേഴ്‌സിയിൽ കാണാൻ സാധിക്കില്ല എന്നത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ സീസണിലും ടീമിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല എങ്കിൽ പോലും ആരാധകർ അവരുടെ പ്രിയപ്പെട്ട ക്ലബ്ബിൻ്റെ താരങ്ങളെ വളരെയധികം പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് വേതനം നൽകിയില്ലെന്ന പേരിൽ ക്ലബ്ബിൻ്റെ മുൻ താരമായ പോപ്ലാനിക്ക് വായ്പാടിസ്ഥാനത്തിൽ കളിച്ചിരുന്ന ക്ലബായ ലിവിങ്സ്റ്റൺ എഫ് സി നൽകിയ പരാതിയിൽ ട്രാൻസ്ഫർ വിലക്ക് നേരിടേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് താരത്തിന് മുഴുവൻ പ്രതിഫലവും നൽകി വിലക്ക് നീക്കിയെടുത്തു. ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് നീങ്ങിയില്ലായിരുന്നുവെങ്കിൽ വലിയ പ്രതിസന്ധിയിലേക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് പോവേണ്ടിയിരുന്നത്. നീക്കി കിട്ടിയില്ല എങ്കിൽ മികച്ച താരങ്ങളെ ടീമിലെടുക്കാനും കഴിയാതെ വരുമായിരുന്നു. ഇത് വരും സീസണിൽ മികച്ച പ്രകടനം ലക്ഷ്യം വയ്ക്കുന്ന ക്ലബിന് തിരിച്ചടിയാവേണ്ട ഒരു കാര്യമായിരുന്നു. എന്നാൽ പ്രതിഫലം മുഴുവനും നൽകിയതോടെ ഫിഫ വിലക്ക് നീങ്ങിയത് ക്ലബ്ബിനു ആശ്വാസമായി.

Summary

Former Kerala Blasters striker Jordan Murray joins Jamshedpur FC on a two year deal.
Published by: Naveen
First published: June 26, 2021, 10:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories