ഐപിഎല്‍ മത്സരങ്ങള്‍ക്കായി മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യരെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് മുന്‍ കേരള ടീം താരവും വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ സന്ദീപ് വാര്യരെ മുംബൈ തെരഞ്ഞെടുത്തത്. നിലവില്‍ തമിഴ്നാട് ടീമിന് വേണ്ടിയാണ് സന്ദീപ് കളിക്കുന്നത്.
Also Read- ഐപിഎല്ലിൽ കളി മാറ്റിമറിക്കാൻ ഇംപാക്ട് പ്ലേയർ വരും; ഈ സീസണിലെ പുതിയ മാറ്റം
2021-ൽ ഇന്ത്യയ്‌ക്കായി അരങ്ങേറിയ സന്ദീപ്, ആഭ്യന്തര മത്സരങ്ങളിലെ പരിചയസമ്പന്നനായ കളിക്കാരനാണ്. 200 ലധികം മത്സരങ്ങളില്‍ നിന്നായി 360 വിക്കറ്റുകള്‍ നേടിയ താരം ട്വന്‍റി 20 ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
2012-ൽ കേരളത്തിനൊപ്പം തന്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ച സന്ദീപ് 2018-19 വിജയ് ഹസാരെ ട്രോഫിയിലും 2019 രഞ്ജി ട്രോഫിയിലും കേരളത്തിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു. 2021 സീസണിൽ അദ്ദേഹം തമിഴ്‌നാട്ടിലേക്ക് ചേക്കേറി, നിലവില്‍ തമിഴ്നാട് ടീമിന്‍റെ ബൗളിംഗ് ലൈനപ്പിലെ പ്രധാന താരങ്ങളിൽ ഒരാളാണ് സന്ദീപ്.
Also Read- IPL 2023 | മുംബൈയ്ക്ക് വേണം ആറാം കിരീടം; യുവനിരയുടെ കരുത്തുമായി രോഹിത്തും കൂട്ടരും
ശനിയാഴ്ച (ഏപ്രിൽ 2) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി അദ്ദേഹം മുംബൈ ഇന്ത്യൻസ് ടീമിൽ ചേരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2023, Mumbai indians