നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കേരള മുൻതാരം അനന്തപത്മനാഭൻ ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും നിയന്ത്രിക്കും; ICC അന്താരാഷ്ട്ര അംപയർമാരുടെ പാനലിൽ

  കേരള മുൻതാരം അനന്തപത്മനാഭൻ ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും നിയന്ത്രിക്കും; ICC അന്താരാഷ്ട്ര അംപയർമാരുടെ പാനലിൽ

  കളിക്കാരനെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ലഭിച്ചില്ലെങ്കിലും അംപയർ എന്ന നിലയിൽ അനന്തപത്മനാഭന് അവസരം ലഭിച്ചിരിക്കുകയാണ്. ഐസിസി രാജ്യാന്തര അംപയർമാരുടെ പാനലിലാണ് അനന്തപത്മനാഭനെ ഉൾപ്പെടുത്തിയത്.

  ananthapadmanabhan

  ananthapadmanabhan

  • Share this:
   1998 മാർച്ച്, ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസ്ട്രേലിയ ഇന്ത്യ ഏ ടീമിനെതിരെ സന്നാഹമത്സരം കളിക്കുന്നു. അന്ന് പുകൾപെറ്റ ഓസീസ് ബാറ്റിങ്നിരയെ വിറപ്പിച്ച മലയാളിയായിരുന്നു കെ.എൻ അനന്തപത്മനാഭൻ എന്ന ലെഗ് സ്പിന്നർ. അന്ന് സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ഡാരൻ ലേമാൻ എന്നിവരുടെ വിക്കറ്റുകൾ തെറിപ്പിച്ചാണ് അനന്തൻ ശ്രദ്ധേയനായത്. ഇന്ത്യൻ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനിൽ കുംബ്ലെയുടെ കാലത്ത് മറ്റൊരു ലെഗ് സ്പിന്നർ വേണ്ടതില്ല എന്ന സെലക്ടർമാരുടെ തീരുമാനം അനന്തന് വെല്ലുവിളിയായി. കളിക്കാരനെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം ലഭിച്ചില്ലെങ്കിലും അംപയർ എന്ന നിലയിൽ അനന്തപത്മനാഭന് അവസരം ലഭിച്ചിരിക്കുകയാണ്. ഐസിസി രാജ്യാന്തര അംപയർമാരുടെ പാനലിലാണ് അനന്തപത്മനാഭനെ ഉൾപ്പെടുത്തിയത്.

   ഐപിഎല്ലും മറ്റ് ആഭ്യന്തരക്രിക്കറ്റ് മത്സരങ്ങളുമൊക്കെ നിയന്ത്രിച്ച അനന്തപത്മനാഭൻ അമ്പതാം വയസിലാണ് ഐസിസി അന്താരാഷ്ട്ര അംപയർമാരുടെ പാനലിൽ ഇടംനേടിയത്. ഐസിസി അംപയർമാരുടെ രാജ്യന്തര പാനലിലെത്തുന്ന നാലാമത്തെ മലയാളി കൂടിയാണ് അദ്ദേഹം. നേരത്തെ ജോസ് കുരിശിങ്കൽ, ഡോ. കെ.എൻ രാഘവൻ, എസ് ദണ്ഡപാണി എന്നിവരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.   കളി മതിയാക്കിയശേഷം ടീം സെലക്ടറായും കോച്ചായും ക്രിക്കറ്റിൽ തുടർന്ന ശേഷമാണ് അനന്തപത്മനാഭൻ അംപയറുടെ കുപ്പായം തെരഞ്ഞെടുത്തത്. 2006ൽ ബിസിസിഐ അംപയറിങ് പരീക്ഷ പാസായി. അതിനുശേഷം 71 രഞ്ജി ട്രോഫി മത്സരങ്ങളും മൂന്നു ദുലീപ് ട്രോഫി മത്സരങ്ങളും 37 വിജയ് ഹസാരെ ട്രോഫി മത്സരങ്ങളും അനന്തൻ നിയന്ത്രിച്ചു. ഐപിഎല്ലിൽ 24 മത്സരങ്ങളും സയിദ് മുഷ്താഖ് അലി ട്രോഫിയിൽ 70 മത്സരങ്ങളും അനന്തൻ നിയന്ത്രിച്ചു. കൂടാതെ വനിതകളുടെ ആഭ്യന്തരക്രിക്കറ്റ് മത്സരങ്ങളിലും അദ്ദേഹം അംപയറായി.

   1988ൽ രഞ്ജി ക്രിക്കറ്റിലൂടെയാണ് ഫസ്റ്റ് ക്ലാസ് മത്സരരംഗത്തേക്ക് അനന്തപത്മനാഭൻ കടന്നുവരുന്നത്. 2004 ഡിസംബർ വരെ കേരളത്തിനുവേണ്ടി കളിച്ച അനന്തപത്മനാഭൻ ഇന്ത്യ എയ്ക്കുവേണ്ടിയും ഇറങ്ങി. കേരളത്തിനുവേണ്ടി 200 വിക്കറ്റും 2000 റൺസും നേടിയ ആദ്യ കളിക്കാരൻ കൂടിയാണ് അദ്ദേഹം.
   You may also like:Unique Village|ഉപ്പ് ഒഴികെ മറ്റെല്ലാം സ്വന്തം മണ്ണിൽ തന്നെ ഉത്പാദിപ്പിക്കുന്നു; കാടിനെ അറിഞ്ഞ് കാടിന്റെ മക്കളുടെ ഗ്രാമം [NEWS]കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാശ്രമം: രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു [NEWS] കറക്കാന്‍ തൊഴുത്തിലെത്തിയപ്പോൾ പശുവിനു പകരമൊരു കടുവ; കിട്ടിയ ചൂലെടുത്ത് ഓടിച്ച് അപ്പച്ചൻ [NEWS]
   ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 105 മത്സരങ്ങളിൽനിന്ന് 344 വിക്കറ്റും 2891 റൺസുമാണ് അനന്തപത്മനാഭന്‍റെ സമ്പാദ്യം. 54 ലിസ്റ്റ് എ മത്സരങ്ങളിൽനിന്നായി 87 വിക്കറ്റും 493 റൺസും അനന്തൻ നേടിയിട്ടുണ്ട്.   അനന്തപത്മനാഭനെ കൂടാതെ സി ഷംസുദ്ദീൻ, അനിൽ ചൌധരി, വീരേന്ദർ ശർമ എന്നിവരും രാജ്യാന്തര പാനലിൽ പുതിയതായി ഇടംനേടി.
   Published by:Anuraj GR
   First published:
   )}