HOME » NEWS » Sports » FORMER KERALA POLICE FOOTBALLER C A LISTON PASSES AWAY

മുന്‍ കേരള പൊലീസ് ഫുട്ബോൾ താരം ലിസ്റ്റണ്‍ അന്തരിച്ചു

1988ല്‍ ഐ എം വിജയന് പിറകെ ലിസ്റ്റണും കേരള പൊലീസിലെത്തി. സത്യനും ഷറഫലിയും കെ ടി ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പൊലീസിന്റെ സുവര്‍ണകാലമായിരുന്നു അത്. വിജയന്‍- പാപ്പച്ചന്‍- ലിസ്റ്റന്‍ മുന്നേറ്റ ത്രയമായിരുന്നു ടീമിന്റെ കരുത്ത്.

News18 Malayalam | news18-malayalam
Updated: March 13, 2021, 11:24 AM IST
മുന്‍ കേരള പൊലീസ് ഫുട്ബോൾ താരം ലിസ്റ്റണ്‍ അന്തരിച്ചു
സി എ ലിസ്റ്റൺ (Photo- Facebook)
  • Share this:
തൃശൂര്‍: കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ താരം സി എ ലിസ്റ്റണ്‍ അന്തരിച്ചു. 54 വയസായിരുന്നു. കേരള പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റന്‍ കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ലിസ്റ്റന്റെ ഗോളിലാണ് കേരള പൊലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്. ജൂനിയര്‍ ഇന്ത്യന്‍ ടീമിനുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

അച്ഛൻ സി ഡജി ആന്റണിയും ഫുട്ബോൾ താരമായിരുന്നു. പിതാവിൽ നിന്നാണ് ലിസ്റ്റണും ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്. പന്ത്രണ്ടാം വയസ്സില്‍ തൃശൂരില്‍ ടി കെ ചാത്തുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന ത്രിദിന ഫുട്‌ബോള്‍ ക്യാമ്പോടുകൂടിയാണ് ലിസ്റ്റണിലെ ഫുട്ബോൾ പ്രതിഭ പുറത്തുവരുന്നത്. അന്ന് അതേ ക്യാമ്പില്‍ മറ്റൊരു താരം കൂടിയുണ്ടായിരുന്നു, സാക്ഷാല്‍ ഐ എം വിജയന്‍. നഈ ക്യാമ്പിലെ പ്രകടനത്തിന്റെ മികവിലാണ് ലിസ്റ്റൺ തൃശൂര്‍ ജില്ലാ ജൂനിയര്‍ ടീമില്‍ ഇടം നേടുന്നത്.

Also Read- ഇന്ത്യയെ ട്രോളിയ മൈക്കൽ വോണിന് തകർപ്പൻ മറുപടിയുമായി വാസിം ജാഫർ

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരിനുവേണ്ടി ബൂട്ടണിഞ്ഞതിന് പിന്നാലെ കേരള വര്‍മ ടീമില്‍ ചേര്‍ന്നു. ഇവിടത്തെ കളി മികവിന്റെ ബലത്തിൽ 1985ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ അംഗമായി. മൂന്ന് വര്‍ഷം അശുതോഷ് മുഖര്‍ജി ട്രോഫി കൈയടക്കിയ കാലിക്കറ്റ് ടീമിന്റെ മുന്‍നിര സ്‌ട്രൈക്കറായിരുന്നു ലിസ്റ്റൺ. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിലും ഇടം നേടി. 1988ലാണ് ആദ്യമായി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമാകുന്നത്. ലിസ്റ്റണിന്റെ കൂടി സ്ട്രൈക്കിങ് മികവിലാണ് അന്ന് കേരളം ഫൈനലില്‍ പ്രവേശിച്ചത്. ഈ വർഷം കലാശപ്പോരില്‍ കരുത്തരായ ബംഗാളിനോടാണ് കേരളം തോറ്റത്.

Also Read- ISL 2020-21|  ഐഎസ്എൽ കിരീടം ആർക്ക്? മുംബൈ- കൊൽക്കത്ത കലാശപ്പോര് ശനിയാഴ്ച

പിന്നീട് ഗോവയിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിലും ലിസ്റ്റൺ കേരളത്തിനുവേണ്ടി കളിച്ചു. ഇന്ത്യന്‍ അണ്ടര്‍ 22 ടീമില്‍ ഇടം നേടിയ ലിസ്റ്റൺ മാലദ്വീപില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. കോഴിക്കോട് നാഗ്ജി ട്രോഫിയില്‍ കളിച്ച ജൂനിയര്‍ ഇന്ത്യന്‍ ടീമിലും ലിസ്റ്റൺ ബൂട്ടണിഞ്ഞു. അന്ന് ലിസ്റ്റണിന്റെ ഗോളിലാണ് ഇന്ത്യന്‍ യുവനിര കരുത്തരായ മോഹന്‍ബഗാനെ കോഴിക്കോട്ട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ മുട്ടുകുത്തിച്ചത്.

1988ല്‍ ഐ എം വിജയന് പിറകെ ലിസ്റ്റണും കേരള പൊലീസിലെത്തി. സത്യനും ഷറഫലിയും കെ ടി ചാക്കോയും തോബിയാസുമെല്ലാമടങ്ങിയ പൊലീസിന്റെ സുവര്‍ണകാലമായിരുന്നു അത്. വിജയന്‍- പാപ്പച്ചന്‍- ലിസ്റ്റന്‍ മുന്നേറ്റ ത്രയമായിരുന്നു ടീമിന്റെ കരുത്ത്. കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ മുംബൈ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ മുട്ടുകുത്തിച്ച് പോലീസ് കിരീടമണിഞ്ഞത് കലാശപ്പോരില്‍ ലിസ്റ്റണ്‍ നേടിയ ഗോളിന്റ മികവിലായിരുന്നു. 1998 വരെ പൊലീസ് ടീമിന്റെ പ്രധാന സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു ലിസ്റ്റണ്‍.
Published by: Rajesh V
First published: March 13, 2021, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories