നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • James Fenn |മുന്‍ കേരള സന്തോഷ് ട്രോഫി താരം ജെയിംസ് ഫെന്‍ അന്തരിച്ചു

  James Fenn |മുന്‍ കേരള സന്തോഷ് ട്രോഫി താരം ജെയിംസ് ഫെന്‍ അന്തരിച്ചു

  സന്തോഷ് ട്രോഫി, ഡുറന്റ് കപ്പ്, റോവേഴ്‌സ് കപ്പ്, ഐഎഫ്എ ഷീല്‍ഡ് തുടങ്ങിയവയില്‍ ജേതാക്കളായ ടീമുകളില്‍ അംഗമായിരുന്നു.

  James Fenn

  James Fenn

  • Share this:
   കേരളത്തിന്റെ(Kerala) മുന്‍കാല സന്തോഷ് ട്രോഫി(Santosh  Trophy) ഫുട്ബാള്‍ താരവും ഈസ്റ്റ് ബംഗാള്‍ മോഹന്‍ ബഗാന്‍ എന്നീ ടീമുകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ജെയിംസ് ഫെന്‍(James Fenn) അന്തരിച്ചു. യുഎസിലെ കൊളറാഡോ സ്പ്രിങ്‌സില്‍ വെച്ചായിരുന്നു അന്ത്യം. 87 വയസായിരുന്നു. നിരവധി വര്‍ഷങ്ങളായി അമേരിക്കയിലെ വീട്ടില്‍ മകനോടൊപ്പം കഴിയുകയായിരുന്നു.

   ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ജെയിംസ് 1955ല്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. അന്ന് ജെയിംസിന്റെ കളി കണ്ട് ആകൃഷ്ടരായ ബംഗാള്‍ ടീം അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് ക്ഷണിക്കുകയായിരുന്നു. കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും വേണ്ടി പന്തു തട്ടിയ ജയിംസ് പില്‍ക്കാലത്ത് ബംഗാളിനെ സന്തോഷ് ട്രോഫിയില്‍ പ്രതിനിധീകരിക്കുകയും ചെയ്തു.

   അന്നത്തെ മന്ത്രി ടി വി തോമസിന്റെ ക്ഷണപ്രകാരം കെ എസ് ആര്‍ ടി സി ഫുട്ബാള്‍ ടീമിനു വേണ്ടി കളിക്കാന്‍ തയ്യാറായെങ്കിലും 1959ല്‍ അദ്ദേഹം കൊല്‍ക്കത്തയിലേക്ക് മടങ്ങിപോയി. ഒരു വര്‍ഷം ഈസ്റ്റ് ബംഗാളിനു വേണ്ടിയും പിന്നീടുള്ള മൂന്ന് വര്‍ഷത്തോളം മോഹന്‍ ബഗാനു വേണ്ടിയും ജെയിംസ് ഫെന്‍ ബൂട്ട് അണിഞ്ഞു.

   സന്തോഷ് ട്രോഫി, ഡുറന്റ് കപ്പ്, റോവേഴ്‌സ് കപ്പ്, ഐഎഫ്എ ഷീല്‍ഡ് തുടങ്ങിയവയില്‍ ജേതാക്കളായ ടീമുകളില്‍ അംഗമായിരുന്നു. 1966ല്‍ ഫുട്ബാള്‍ കളത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം എട്ടു വര്‍ഷത്തോളം രാജസ്ഥാനില്‍ പരിശീലകനായി സേവനമനുഷ്ടിച്ചു.
   Published by:Sarath Mohanan
   First published:
   )}