നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • രക്തസ്രാവം; മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിൽ

  രക്തസ്രാവം; മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ് ഗുരുതരാവസ്ഥയിൽ

  ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി.

  ക്രിസ് കെയ്ൻസ്

  ക്രിസ് കെയ്ൻസ്

  • Share this:
   മെല്‍ബണ്‍: മുന്‍ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന താരം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

   ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി. എന്നാല്‍ ഇപ്പോള്‍ 51 കാരന്‍ ചികിത്സകളോട് പ്രതികരിക്കുന്നില്ല. കൂടുതല്‍ വിദഗ്ദ ചികിത്സക്കായി സിഡ്‌നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

   Also Read- ജേഴ്‌സി നമ്പറില്‍ ചരിത്രം ആവര്‍ത്തിച്ച് മെസി, ബാഴ്‌സയില്‍ തുടക്കം കുറിച്ച 30ആം നമ്പര്‍ തന്നെ പിഎസ്ജിയിലും

   2010 ല്‍ ഓസ്‌ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്‌ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസിലൻഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000 ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ൻസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

   Also Read- വേതനം വെട്ടികുറക്കാന്‍ സ്വമേധയാ തയ്യാറായ ഏക ബാഴ്‌സലോണ താരം അദ്ദേഹം; വെളിപ്പെടുത്തലുമായി മുന്‍ ബോര്‍ഡ് മെമ്പര്‍

   English Summary: New Zealand former cricketer Chris Cairns was fighting for his life in a Australian hospital on Wednesday, with his wife speaking out for the first time about their "upsetting" ordeal. Cairns, 51, one of the world's top all-rounders in the early 2000s, is being treated at a specialist unit after a serious cardiac problem emerged last week.
   Published by:Rajesh V
   First published: