ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സ് സുഖം പ്രാപിക്കുന്നു. ഗുരുതരാവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരോടും ആശംസകള്‍ അറിയിച്ച ആരാധകരോടും നന്ദിയറിച്ച് താരം നേരിട്ടത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് താരം ആരാധകരോട് സംസാരിച്ചത്.
അടിയന്തര ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് കെയ്ന്‍സ് ഗുരുതരാവസ്ഥയിലായത്. ഇതോടൊപ്പം കാലുകള്‍ തളര്‍ന്നുപോവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ഇടയില്‍ നട്ടെല്ലില്‍ ഉണ്ടായ സ്ട്രോക്കാണ് കാലുകളുടെ ചലന ശേഷി നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ ആറാഴ്ചത്തെ തീവ്രപരിചരണത്തിലൂടെ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്ത്രക്രിയക്ക് വിധേയനായ താരം സിഡ്നിയിലെ ആശുപത്രിയില്‍ നേരത്തെ വെന്റിലേറ്ററിലായിരുന്നു. ശസ്ത്രക്രിയക്കിടെ നട്ടെല്ലിലുണ്ടായ സ്ട്രോക്ക് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കി. എന്നാല്‍ ആരാധകര്‍ക്ക് വലിയ ആശ്വാസം നല്കി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ഓള്‍റൗണ്ടര്‍.
ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. 2010 ല്‍ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000 ത്തില്‍ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ന്‍സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ച കെയ്ന്‍സിന് എതിരെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു. ഏറെ നാള് നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് തന്റെ നിരപരാധിത്വം താരം തെളിയിച്ചത്.
Virat Kohli | വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി; ഈ ഐപിഎല്ലിന് ശേഷം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുംഇന്ത്യന് പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) നായക സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രഖ്യാപനം. നേരത്തെ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.