Inzamam-ul-Haq |മുന്‍ പാക് നായകന് ഇന്‍സമാമിന് ഹൃദയാഘാതം; ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Inzamam-ul-Haq |മുന്‍ പാക് നായകന് ഇന്‍സമാമിന് ഹൃദയാഘാതം; ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഏകദിനത്തിലെ പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച റണ്‍ വേട്ടക്കാരനാണ് ഇന്‍സമാം. 375 ഏകദിനങ്ങളില്‍ നിന്ന് 11701 റണ്‍സ് ആണ് ഇന്‍സമാം പാകിസ്ഥാനായി വാരിക്കൂട്ടിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായിരുന്നു. എന്നാല്‍ ആദ്യം നടത്തിയ പരിശോധനകളില്‍ പ്രശ്നം കണ്ടില്ലെങ്കിലും തിങ്കളാഴ്ചത്തെ പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി വ്യക്തമായി. ഇതോടെ ഉടനെ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.
1991ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിയ ഇന്‍സമാം 1992ലെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഏകദിനത്തിലെ പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച റണ്‍ വേട്ടക്കാരനാണ് ഇന്‍സമാം. 375 ഏകദിനങ്ങളില്‍ നിന്ന് 11701 റണ്‍സ് ആണ് ഇന്‍സമാം പാകിസ്ഥാനായി വാരിക്കൂട്ടിയത്. 119 ടെസ്റ്റില്‍ നിന്ന് 8829 റണ്‍സും ഇന്‍സമാമിന്റെ അക്കൗണ്ടിലുണ്ട്. പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാള്‍ കൂടിയായ ഇന്‍സമാം 2007ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
Really saddened to hear about Inzamam Ul Haq's heart attack. One of Pakistan's greatest ever batters and a bona-fide legend of the game...keeping him in my thoughts and praying for a speedy recovery.
പിന്നീട് പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു. 2016 മുതല്‍ 19 വരെ ചീഫ് സെലക്റ്ററുമായിരുന്നു. അഫ്ഗാനിസ്ഥാന് ടീമിന്റെ മുഖ്യ പരിശീലകനായും ഇന്‍സമാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
T20 World Cup| ലോകകപ്പിനുള്ള പാകിസ്ഥാന്റെ ടീം സെലെക്ഷനിൽ അതൃപ്തി അറിയിച്ച് ഷാഹിദ് അഫ്രീദി
ടി20 ലോകകപ്പിനുള്ള പാകിസ്താന്റെ ടീം തിരഞ്ഞെടുപ്പിൽ അതൃപ്തി രേഖപ്പെടുത്തി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പാക് ക്രിക്കറ്റിലെ ചില പ്രധാന താരങ്ങളെ തഴഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തിരിക്കുന്ന ടീ ടീമല്ല യാഥാർത്ഥത്തിൽ പാകിസ്താനെ ലോകകപ്പിൽ പ്രതിനിധീകരിക്കേണ്ടിയിരുന്നത് എന്നാണ് അഫ്രീദിയുടെ അഭിപ്രായം. ടീം സെലെക്ഷനിൽ അതൃപ്തി രേഖപ്പെടുത്തിയെങ്കിലും ദേശീയ ടീം ആയതിനാൽ ലോകകപ്പിൽ ഇവരെ പിന്തുണയ്ക്കുമെന്നും അഫ്രീദി പറഞ്ഞു.
ക്രിക്കറ്റ് പാകിസ്താനുമായി സംസാരിക്കുന്നതിനിടെയാണ് അഫ്രീദി ലോകകപ്പ് ടീമിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. 'ടീമിൽ ഉണ്ടാവേണ്ടിയിരുന്ന ചില താരങ്ങളെ തഴഞ്ഞത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ചിലപ്പോൾ ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കും. നിലവിലെ ടീമിൽ രണ്ട് - മൂന്ന് മാറ്റങ്ങൾ വരണമെന്നാണ് എന്റെ അഭിപ്രായം.' - അഫ്രീദി പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.