• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാകിസ്ഥാന്‍റെ 'ഡാൻസിംഗ് ബൗളർ' അബ്ദുൾ ഖാദിർ ഖാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ക്രിക്കറ്റ് താരത്തിന്‍റെ നിര്യാണം ഖാന്‍റെ മകൻ സൽമാൻ ഖാദിർ സ്ഥിരീകരിച്ചു.

news18
Updated: September 6, 2019, 11:12 PM IST
പാകിസ്ഥാന്‍റെ 'ഡാൻസിംഗ് ബൗളർ' അബ്ദുൾ ഖാദിർ ഖാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
അബ്ദുൽ ഖാദിർ ഖാൻ
news18
Updated: September 6, 2019, 11:12 PM IST
ലാഹോർ: പാകിസ്ഥാന്‍റെ മുൻ ലെഗ് സ്പിൻ ഇതിഹാസം അബ്ദുൽ ഖാദിർ ഖാൻ അന്തരിച്ചു. ലാഹോറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 63 വയസായിരുന്നു. ക്രിക്കറ്റ് താരത്തിന്‍റെ നിര്യാണം ഖാന്‍റെ മകൻ സൽമാൻ ഖാദിർ സ്ഥിരീകരിച്ചു. മുൻതാരത്തെ ഹൃദയാഘാതത്തെ തുടർന്ന് സർവീസസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിജീവിക്കാൻ കഴിഞ്ഞില്ല.

വിചിത്രമായ ബൗളിംഗ് ശൈലി കാരണം നൃത്ത ബൗളറായി അറിയപ്പെടുന്ന അബ്ദുൽ ഖാദിർ 67 ടെസ്റ്റുകളും 104 ഏകദിന മത്സരങ്ങളും പാകിസ്ഥാന് വേണ്ടി കളിച്ചു. ഇതിഹാസ ക്രിക്കറ്റ് താരം ഇംഗ്ലണ്ടിനെതിരെ 1977 ഡിസംബർ 14ന് ലാഹോറിൽ തന്‍റെ ആദ്യടെസ്റ്റും 1983 ജൂൺ 11ന് ബർമിംഗ്ഹാമിൽ ന്യൂസിലൻഡിന് എതിരായ ആദ്യ ഏകദിനവും കളിച്ചു.

ഭരണകാര്യങ്ങളിൽ മാറ്റം വരുത്തും; ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ

1990 ഡിസംബർ 6 ന് ലാഹോറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു തന്‍റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിച്ചത്. 1993 നവംബർ 2 ന് ഷാർജയിൽ ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു അവസാന ഏകദിനം. പാകിസ്ഥാൻ ടീമിന്‍റെ ചീഫ് സെലക്ടറായും സേവനമനുഷ്ഠിച്ചു.

ഖാന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുശോചനം രേഖപ്പെടുത്തി. അബ്ദുൽ ഖാദിർ അന്തരിച്ച വാർത്ത കേട്ട് പിസിബി ഞെട്ടിപ്പോയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ കുറിച്ചു.

First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...