News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 6, 2020, 8:29 PM IST
News18 Malayalam
ഇസ്ലാമാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് പാകിസ്ഥാന് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. 'ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് ഇത് ചരിത്ര ദിനമാണ്, ഭഗവാന് ശ്രീരാമന് നമ്മുടെ ആരാധന മൂര്‍ത്തിയാണ്' എന്നുമാണ് കനേരിയ ട്വിറ്ററിൽ കുറിച്ചത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെത്തിയ രണ്ടാമത്തെ ഹിന്ദു ക്രിക്കറ്റ് താരമാണ് കനേരിയ.
'ഭഗവാന് ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല. വ്യക്തിത്വത്തിലാണ്. തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയ പ്രതീകമാണ് അദ്ദേഹം. ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരഗമുണ്ട്. ഇത് മഹത്തായ സംപതൃപ്തി നല്കുന്ന നിമിഷമാണ്'- മറ്റൊരു ട്വീറ്റിൽ കനേരിയ വ്യക്തമാക്കി. ജയ് ശ്രീറാം എന്ന ഹാഷ് ടാഗിനൊപ്പമാണ് കനേരിയ ട്വിറ്ററില്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഹിന്ദുവായതിന്റെ പേരിൽ പാകിസ്ഥാനിൽ വിവേചനം നേരിടുന്നുവെന്ന ്ഡാനിഷ് കനേരിയ നേരത്തെ ആരോപണം ഉയർത്തിയിരുന്നു.
You may also like:നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും [NEWS]സരിത്തും സ്വപ്നയും വിവാഹത്തിന് ആലോചിച്ചു [NEWS] ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും [NEWS]ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചത്. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോഗ്രാം തൂക്കമുള്ള വെളളിശില സമര്‍പ്പിച്ചാണ് അദ്ദേഹം ശിലാന്യാസം നടത്തിയത്. ഇത് സ്വാതന്ത്ര്യദിനത്തെ പോലെ തന്നെ പ്രധാനപ്പെട്ട ദിവസമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജയ് ശ്രീറാം വിളികൾ പ്രതിധ്വനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Published by:
Rajesh V
First published:
August 6, 2020, 8:23 PM IST